ഇന്ത്യൻ നിരത്തിൽ ഇനി മോറിസ് ഗാരേജിൻെറ പടയോട്ടം
text_fields
ഇന്ത്യയിലെ നിരത്തുകളിൽ കുതിച്ചു പായാൻ മറ്റൊരു എസ്.യു.വി കൂടി. ബ്രിട്ടീഷ് വാഹനനിർമാതാക്കളായ മോറിസ് ഗ ാരേജാണ് ഹെക്ടർ എന്ന മോഡലുമായി വിപണിയിലേക്ക് എത്തുന്നത്. ആദ്യത്തെ ഇൻറർനെറ്റ് അധിഷ്ഠിത എസ്.യു.വിയെന്ന ഖ്യാതിയുമായാണ് ഹെക്ടർ എത്തുന്നത്. അഴകും കരുത്തും ഒരുപോലെ സമന്വയിക്കുന്ന എസ്.യു.വിയാണ് ഹെക്ടർ.
ഡ ിസൈൻ
ക്രോം സറൗണ്ടിങ്ങോടു കൂടിയ കറുത്ത നിറത്തിലുള്ള മെഷ് ഗ്രില്ല്, എൽ.ഇ.ഡി ഹെഡ് ലാമ്പ്, ടെയിൽ ലാമ്പ ്, ഡേ ൈടം റണ്ണിങ് ലൈറ്റുകൾ, ഫ്ലോട്ടിങ് ലേറ്റ് ടേൺ ഇൻഡികേറ്റർ, ഷാർക്ക് ഫിൻ ആൻറിന, വിൻഡോ ബെൽറ്റ് ലൈനിലെ േക്രാം ഫിനിഷ്, ഡ്യുവൽ ടോൺ അലോയ് വീൽ, പനോരമിക് സൺറൂഫ്, സ്പോയിലർ തുടങ്ങി എസ്.യു.വിയുടെ കരുത്ത് പ്രകടമാക്കുന്ന എക്സ്റ്റീരിയർ ഘടകങ്ങളെല്ലാം മോറിസ് ഗാരേജ് ഹെക്ടറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
സ്മാർട്ട് എസ്.യു.വി
50 കണക്റ്റഡ് ഫീച്ചറുകളുമായി എത്തുന്ന ഐ-സ്മാർട്ട് ടെക്നോളജിയാണ് ഹെക്ടറിൻെറ പ്രധാന ഹൈലൈറ്റ്. 10.4 ഇഞ്ചിൻെറ ഇൻഫോടെയിൻമെൻറ് സിസ്റ്റമാണ് ഐ-സ്മാർട്ട് ടെക്നോളജിക്കൊപ്പം നൽകിയിട്ടുള്ളത്. ഇന്ത്യയിലെ ആദ്യത്തെ ഇൻറർനെറ്റ് എസ്.യു.വിയായിരിക്കും ഹെക്ടർ. ഇൻ-ബിൽറ്റ് 5ജി സിമ്മുമായിട്ടാണ് ഹെക്ടർ അവതരിക്കുന്നത്. അപ്ഡേറ്റുകൾ ഉൾപ്പടെ ഇൻറർനെറ്റിലൂടെ ലഭിക്കുന്ന രീതിയിലാണ് ഹെക്ടറിൻെറ ഐ-സ്മാർട്ട് ടെക്നോളജി. ഡ്രൈവർ അനാലിസിസ്, റിമോർട്ട് വെഹിക്കിൾ കൺട്രോൾ, നാവിഗേഷൻ, വോയിസ് അസിസ്റ്റ്, പ്രി ലോഡഡ് എൻറർടെയിൻമെൻറ് കണ്ടൻറ്, ഗാനാ പ്രീമിയം അക്കൗണ്ട്, എമർജൻസി കോൾ, വൈക്കിൾ സ്റ്റാറ്റസ്, ഫൈൻഡ് മൈ കാർ തുടങ്ങിയവയെല്ലാം എസ്.യു.വിയുടെ ഐ-സ്മാർട്ട് ടെക്നോളജിക്കൊപ്പം ലഭ്യമാണ്.
കരുത്തിലും മുമ്പൻ
1.5 ലിറ്റർ ടർബോ പെട്രോൾ എൻജിൻ, 2.0 ലിറ്റർ ഡീസൽ എൻജിൻ എന്നിവക്കൊപ്പം 48വോൾട്ടിൻെറ ഹൈബ്രിഡ് വകഭേദവും ഉൾപ്പെടുത്തിയിട്ടുണ്ട്. പെട്രോൾ എൻജിൻ 143 ബി.എച്ച്.പി 350 എൻ.എം ടോർക്കും ഡീസൽ എൻജിൻ 170hp 350 എൻ.എം ടോർക്കും നൽകും. പെട്രോളിനൊപ്പമുള്ള ഹൈബ്രിഡ് വേരിയൻറിൽ 12 ശതമാനം അധിക ഇന്ധനക്ഷമത ലഭിക്കും. സുരക്ഷക്കായി രണ്ട് എയർബാഗുകൾ, എ.ബി.എസ്, ഇ.സി.പി, ട്രാക്ഷൻ കൺട്രോൾ, റിയർ പാർക്കിങ് സെൻസറുകൾ, നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ എന്നിവയാണ് നൽകിയിരിക്കുന്നത്. പെട്രോൾ ഓട്ടോമാറ്റിക് വേരിയൻറിന് ലിറ്ററിന് 13.96 കിലോ മീറ്ററും, മാനുവലിന് 14.16, ഡീസൽ ലിറ്ററിന് 17.41 ആണ് മൈലേജ്. വില ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 15 മുതൽ 20 ലക്ഷം വരെയായിരിക്കും ഏകദേശ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.