ഹെക്ടർ പ്ലസ് വിലകേട്ട് ഞെട്ടി എതിരാളികൾ; ചൈനക്കു മുന്നിൽ അടിയറവ് പറയുമോ വിപണി
text_fieldsഎം.ജി ഇന്ത്യ ഹെക്ടർ പ്ലസ് അനൗൺസ് ചെയ്തപ്പോഴേ എതിരാളികൾ പേടിച്ചിരിക്കുകയായിരുന്നു. ഫീച്ചറുകളുടെ പ്രളയം സൃഷ്ടിച്ച് ഇൗ മാന്ദ്യകാലത്തും വിൽപ്പന പൊടിപൊടിക്കുന്ന ഹെക്ടർ എന്ന അതികായെൻറ വലിയേട്ടനാണ് പ്ലസ്. ഹെക്ടറിന് രണ്ട് നിരയിലായി അഞ്ച് സീറ്റാണെങ്കിൽ പ്ലസിന് മൂന്ന് നിരകളിലായി ആറ് സീറ്റുകളുണ്ട്.
ചൈനക്കാരുടെ സ്ഥിരം വിൽപ്പന തന്ത്രമായിരുന്നു ഹെക്ടറിനും തുണയായത്. കുറഞ്ഞ വില, കൂടുതൽ വലുപ്പം, നിലവാരത്തിലെ നിയന്ത്രണം, സൗകര്യങ്ങളുടെ അമിതത്വം ഇതായിരുന്നു ചൈനയെ എന്നും ലോകത്തിെൻറ പ്രിയ കച്ചവടക്കാരാക്കിയ്. ഇൗ തന്ത്രം മൊബൈൽഫോണുകളിൽ പരീക്ഷിച്ചപ്പോഴുണ്ടായത് അഭൂതപൂർവ്വമായ വിജയമായിരുന്നു.
പിച്ചവെച്ച്വന്ന ഇന്ത്യൻ മൊബൈൽ ബ്രാൻഡുകളെ കടപുഴക്കിയാണ് ചൈന വിപണിയിൽ സമ്പൂർണ്ണ ആധിപത്യം സ്ഥാപിച്ചത്. പുതിയ ഹെക്ടർ പ്ലസ് പുറത്തിറങ്ങുേമ്പാഴും പരമ്പരാഗത ഇന്ത്യൻ വാഹന നിർമാതാക്കൾ ഭയപ്പെടുന്നതും ചൈനയുടെ വിപണിയിലെ കൗശലങ്ങളെതന്നെയാണ്.
വിലതുഛം
ഹെക്ടർ പ്ലസ് പെട്രോൾ വകഭേദങ്ങളുടെ വില തുടങ്ങുന്നത് 13.49 ലക്ഷത്തിലാണ്. ഏറ്റവും ഉയർന്ന വേരിയൻറിന് 18.21 ലക്ഷംവരും. ഡീസലിലേക്ക് വരുേമ്പാൾ ഇത് 14.44 ലക്ഷത്തിൽ തുടങ്ങി 18.54 ൽ അവസാനിക്കും(എല്ലാം എക്സ് ഷോറൂം). വാഹനത്തിെൻറ ബുക്കിങ്ങ് നേരത്തെതന്നെ ആരംഭിച്ചിരുന്നു. നാല് എഞ്ചിൻ-ഗിയർബോക്സ് േകാമ്പിനേഷനുകളിൽ എട്ട്തരം പ്ലസുകൾ വാങ്ങാൻ ലഭ്യമാണ്. സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ് എന്നിങ്ങനെയാണ് വേരിയൻറുകളുടെ പേര്. ശ്രദ്ധക്കേണ്ടകാര്യം ആഗസ്റ്റ് 13 മുതൽ പ്ലസിെൻറ വില 50,000 രൂപ കൂടുമെന്നതാണ്. ഹെക്ടറും ഹെക്ടർ പ്ലസും തമ്മിൽ സമാന വേരിയൻറുകളിൽ 65,000 രൂപയാണ് വ്യത്യാസമുള്ളത്.
എം.ജിയെ അറിയാം, പക്ഷെ ആരാണീ സായിക്?
ഹെക്ടറിനെ അറിയണമെങ്കിൽ ആദ്യം നാം എസ്.എ.െഎ.സി (SAIC) എന്ന വമ്പനെ പരിചയപ്പെടണം. സായ്ക് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ‘ഷാങ്ങ്ഹായ് ഒാേട്ടാമോട്ടീവ് ഇൻഡസ്ട്രി കോർപറേഷൻ’ ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള വാഹന നിർമാതാക്കളാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ നിർമിക്കുന്ന കമ്പനികളിലൊന്നാണിത്. പക്ഷെ ഹെക്ടറിനെപറ്റി പറയുേമ്പാൾ നാമൊരിക്കലും സായികിനെ പരിചയപ്പെടില്ല. അവിടെ നാം കേൾക്കുക എം.ജി അഥവാ മോറിസ് ഗാരേജിനെയായിരിക്കും. മോറിസ് ഗാരേജ് ഒരു ബ്രിട്ടീഷ് കമ്പനിയാണ്. കടംകയറിയപ്പോൾ എം.ജിയെ സായിക് വാങ്ങുകയായിരുന്നു. പക്ഷെ എം.ജിയുടെ പേരിൽ സായിക് വിൽക്കുന്ന വാഹനങ്ങൾക്ക് ബ്രിട്ടെൻറ ആഢ്യപാരമ്പര്യവുമായി ബന്ധമൊന്നുമില്ലെന്നതാണ് സത്യം. പേര് എം.ജിയുടേതും വണ്ടി ചൈനയുടേതുമെന്ന് സാരം.
എതിരാളികൾ
ഹെക്ടർ പ്ലസ് ഏറ്റവും ഭീഷണി സൃഷ്ടിക്കുക മഹീന്ദ്രക്കാകും. അവരുടെ എക്സ്.യു.വി ഫൈവ് ഡബിൾ ഒയാണ് എം.ജിയുടെ റെഡാറിലുള്ള പ്രധാന വാഹനം. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ എസ്.യു.വിയാണ് എക്സ്.യു.വി. അതിെൻറ കടയ്ക്കലാകും ഹെക്ടർ ആദ്യം കത്തിവയ്ക്കുക. പിന്നെ ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ടാറ്റയുടെ ഹാരിയറും വരാനിരിക്കുന്ന മോഡലായ ഗ്രാവിത്താസുമൊക്കെ തുലാസിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.