ഒറ്റച്ചാർജിൽ 340 കി.മീറ്റർ; ഇലക്ട്രിക് എസ്.യു.വിയുമായി എം.ജി
text_fieldsഇന്ത്യൻ വാഹന വിപണിയിൽ ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളുടെ വരവാണ്. നിലവിൽ വിപണിയിലെ വമ്പൻമാരെല്ലാം ഇലക്ട്രിക ് വാഹനങ്ങൾ പുറത്തിറക്കുകയോ അത് വികസിപ്പിക്കാനുള്ള ശ്രമത്തിലോ ആണ്. ഈ നിരയിലെത്താനാണ് മോറിസ് ഗാരേജി െൻറയും ശ്രമം. മോറിസ് ഗാരേജിെൻറ സെഡ്.എസ് വകഭേദമാണ് ഇലക്ട്രിക് കരുത്തിൽ പുറത്തിറങ്ങുക.
എക്സൈറ്റ ്, എക്സ്ക്ലൂസീവ് എന്നിങ്ങനെ രണ്ട് വേരിയൻറുകളിൽ മോഡൽ വിപണിയിലെത്തും. ആദ്യ ഘട്ടത്തിൽ ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലാണ് എം.ജിയുടെ ഇലക്ട്രിക് എസ്.യു.വി വിപണിയിലെത്തുക. ഡൽഹി-എൻ.സി.ആർ, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലാണ് മോഡൽ ആദ്യമെത്തുക.
ഡേ ടൈം റണ്ണിങ് ലൈറ്റോട് കൂടിയ ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്ലാമ്പ്, 17 ഇഞ്ച് അലോയ് വീൽ, കീലെസ്സ് എൻട്രി, എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം, ഇലക്ട്രിക് ബ്രേക്ക് എന്നിവയാണ് സവിശേഷതകൾ. സുരക്ഷക്കായി ആറ് എയർബാഗുകൾ, എ.ബി.എസ്, ഇ.എസ്.സി, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡീസൻറ് കൺട്രോൾ, റിയർ പാർക്കിങ് കാമറ, സെൻസർ എന്നിവയെല്ലാം എം.ജിയുടെ എസ്.യു.വിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് സീറ്റ് എസ്.യു.വിയായ സെഡ്.എസിൽ നിന്ന് 143 എച്ച്.പി കരുത്തും 353 എൻ.എം ടോർക്കും ലഭിക്കും. 0-100 വേഗത കൈവരിക്കാൻ 8.5 സെക്കൻഡ് മതിയാകും.
44.5kWh ലിക്വിഡ്-കൂൾഡ് ബാറ്ററിയാണ് എം.ജിയുടെ ഇലക്ട്രിക് എസ്.യു.വിക്ക് കരുത്ത് പകരുന്നത്. ഒറ്റചാർജിൽ 340 കിലോ മീറ്റർ വരെ സഞ്ചരിക്കും. ഡി.സി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 50 മിനിട്ടിനുള്ളിൽ 80 ശതമാനം ചാർജ് ചെയ്യാം. മോഡലിെൻറ അടിസ്ഥാന വകഭേദത്തിന് 20.88 ലക്ഷവും ഉയർന്നതിന് 23.58 ലക്ഷം രൂപയുമാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.