പരിഷ്കാരി ആൾേട്ടാ
text_fields2019 രാജ്യത്തെ വാഹനങ്ങളുടെയെല്ലാം പരിഷ്കരണ വർഷമായിട്ടായിരിക്കും ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുക. വാഹനനിയമ ങ്ങളിലും സുരക്ഷമാനദണ്ഡങ്ങളിലുമെല്ലാം അടിമുടി മാറ്റങ്ങളാണ് ഇൗ വർഷം ഉണ്ടാകാൻ പോകുന്നത്. ഭാരത് സ്റ്റേജ് ആറില േക്കുള്ള പ്രയാണമാണ് എടുത്തുപറയേണ്ട സവിശേഷത. മാരുതി പോലൊരു വമ്പൻ കമ്പനി തങ്ങളുടെ ഏറ്റവും ജനപ്രിയമായ ഡീസൽ എൻ ജിൻ ഉേപക്ഷിച്ചത് ബി.എസ് ആറിലേക്ക് മാറുക എന്ന കടമ്പ കടക്കാൻ വേണ്ടിയാണ്. സുരക്ഷയിലും വിട്ടുവീഴ്ചയില്ലാത്ത നി ലപാടാണ് അധികൃതർക്കുള്ളത്. എയർബാഗുകൾ നിർബന്ധമാക്കുന്നതിനൊപ്പം മുന്നിലും പിന്നിലും സീറ്റ്ബെൽറ്റുകൾ ഉറപ്പാക്കുകയും മുന്നിലെ ഇരു സീറ്റ്ബെൽറ്റുകൾക്കും വാണിങ് അലാറം ഏർപ്പെടുത്തുകയുമൊെക്ക ചെയ്യുന്ന കാലമാണിത്.
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വാഹനമായ ആൾേട്ടാ 800ഉം ഇതിെൻറ ചുവടുപിടിച്ച് മാറ്റത്തിെൻറ പാതയിലാണ്. 2012ലാണ് പഴയ 800 നിർത്തലാക്കി മാരുതി ആൾേട്ടാ 800ന് തുടക്കംകുറിച്ചത്. തുടർന്നുള്ള വർഷങ്ങളിലെല്ലാം ചെറിയ പരിഷ്കാരങ്ങൾ കമ്പനി വാഹനത്തിന് വരുത്തിക്കൊണ്ടേയിരുന്നു. ഇപ്പോൾ ഉണ്ടായിരിക്കുന്നത് കുറച്ചുകൂടി ആഴത്തിലുള്ള മാറ്റങ്ങളാണ്. പുതിയ ആൾേട്ടായിൽ എൻജിൻ ബി.എസ് ആറിലേക്ക് പരിഷ്കരിക്കപ്പെടുകയും വാഹനശരീരം കൂടുതൽ കരുത്തുള്ളതാകുകയും ചെയ്തു. പുതിയ ക്രാഷ് ടെസ്റ്റുകളെ അതിജീവിക്കാനാണീ മാറ്റം. പേരിൽനിന്ന് 800 എടുത്തുകളഞ്ഞതും മാറ്റങ്ങളിൽ പ്രധാനമാണ്.
രൂപത്തിൽ കാര്യമായ മാറ്റം പുതിയ വാഹനത്തിനില്ല. ഹെഡ്ലൈറ്റും ഡോറുകളും ബൂട്ട്ലിഡും ഉൾെപ്പടെ പുറമെയുള്ള സംഗതികളിൽ മിക്കതും അങ്ങനെത്തന്നെ നിലനിർത്തി. മുൻ ബമ്പർ പുതിയതാണ്. വലിയ എയർഡാമും ഹണികോമ്പ് പ്ലാസ്റ്റിക് മെഷും ഇതിൽ ഇണക്കിച്ചേർത്തിട്ടുണ്ട്. ഫോഗ് ലാമ്പിന് ഇടമുണ്ടെങ്കിലും കൂടുതൽ പണം നൽകിയാലേ പിടിപ്പിച്ച് നൽകൂ. മുൻ ഗ്രില്ലും പുതിയതാണ്. വാഹനം കൂടുതൽ സ്പോർട്ടിയാകാൻ മാറ്റങ്ങൾ സഹായിച്ചിട്ടുണ്ട്. വാഹനത്തിെൻറ മുൻവശം കൂടുതൽ ബലപ്പെടുത്തിയിട്ടുണ്ട്. പുതിയ ആൾേട്ടാക്ക് 50 എം.എം നീളം കൂടി. ഇേതാടെ മൊത്തം നീളം 3395 എം.എമ്മിലേക്കെത്തി. ബമ്പറിെൻറ ഡിസൈനിലെ പ്രത്യേകതയാണ് നീളംകൂടാൻ കാരണം.
ഡ്രൈവർ എയർബാഗ്, എ.ബി.എസ്, ഇ.ബി.ഡി, പിന്നിലെ പാർക്കിങ് സെൻസർ, മുന്നിലെ യാത്രക്കാർക്ക് സീറ്റ്െബൽറ്റ് റിമൈൻഡർ എന്നിവ സ്റ്റാൻഡേർഡാണ്. എൽ.എക്സ്.െഎ മോഡലിൽ പാസഞ്ചർ എയർബാഗ് ആവശ്യക്കാർക്ക് പിടിപ്പിച്ച് നൽകും. ആൾേട്ടാ കെ 10െൻറ ഇൻറീരിയറാണ് പുതിയ വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡ്യൂവൽടോണിൽ ബ്ലാക്ക്, ബീജ് നിറങ്ങളുടെ സങ്കലനമാണ് ഉൾവശത്തിന്. സ്റ്റിയറിങ് വീലും ഇൻസ്ട്രമെൻറ് ക്ലസ്റ്ററും പഴയതിൽനിന്ന് കടമെടുത്തിരിക്കുന്നു. 796 സി.സി, മൂന്ന് സിലിണ്ടർ, പെട്രോൾ എൻജിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ചേർത്തിരിക്കുന്നത്. എ.എം.ടി ഗിയർബോക്സ് തൽക്കാലം നൽകിയിട്ടില്ല. സി.എൻ.ജിയും ഒഴിവാക്കി. എക്സ്ഹോസ്റ്റ് സംവിധാനം പരിഷ്കരിച്ചാണ് ഭാരത് സ്റ്റേജ് ആറിലേക്ക് മാറ്റിയിരിക്കുന്നത്. 48 ബി.എച്ച്.പി കരുത്തും 69 എൻ.എം ടോർക്കും എൻജിൻ ഉൽപാദിപ്പിക്കും. ഇന്ധനക്ഷമത 24.7 കിലോമീറ്ററിൽനിന്ന് 22.5ലേക്ക് കുറഞ്ഞിട്ടുണ്ട്. പഴയതിൽ നിന്ന് 25,000 മുതൽ 35,000 വരെ വിലകൂടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.