നിരവധി മാറ്റങ്ങളുമായി ടോൾബോയ് ഡിസൈനിൽ പുതിയ വാഗണർ
text_fieldsടോൾബോയ് ഡിസൈനിൽ നിരവധി മാറ്റങ്ങളുമായി മാരുതി സുസുക്കിയുടെ വാഗണർ ജപ്പാനിൽ പുറത്തിറങ്ങി. വാഗണർ, വാഗണർ സ്റ്റിങ്റേ മോഡലുകളാണ്ജാപ്പനീസ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. വൈകാതെ തന്നെ ഇരു കാറുകളും ഇന്ത്യൻ വിപണിയിലും എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ടോൾബോയ് ബോക്സി പ്രൊഫൈൽ ഡിസൈനിൽ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഗ്രില്ലിലെ ക്രോമിെൻറ സാന്നിധ്യവും ചതുരാകൃതിയിലുള്ള ഹെഡ്ലൈറ്റുമാണ് വാഗണറിെൻറ മുൻ വശത്തെ പ്രധാന പ്രത്യേകതകൾ. ബോണറ്റ് ഒന്നു കൂടി ചെറുതായിരിക്കുന്നു. ആരെയും ആകർഷിക്കുന്ന തരത്തിലാണ് എയർഡാമിെൻറ ഡിസൈൻ. സ്റ്റിങ്റേയിലേക്ക് വന്നാൽ കുറച്ച് കൂടി എഡ്ജിയായ ഡിസൈനാണ് ബോണറ്റിന്. രണ്ട് ഭാഗങ്ങളിലായാണ് ഗ്രില്ല്. മസിൽ ലുക്കിലുള്ള ബംബർ, വെർട്ടിക്കൽ ഫോഗ് ലാമ്പുകൾ എന്നിവയാണ് മറ്റ് പ്രത്യേകതകൾ.
ഇരു കാറുകളിലും ബി പില്ലറുകൾ വീതി കൂടിയതാണ്. ബംബറിനോട് ചേർന്നാണ് ടെയിൽ ലൈറ്റ് നൽകിയിരിക്കുന്നത്. വാഗണറിെൻറ ബോഡിയുടെ നിറത്തിലുള്ള ഡോർ ഹാൻഡിലുകളാണ് നൽകിയിരിക്കുന്നത്. എന്നാൽ സ്റ്റിങ്റേയിലെത്തുേമ്പാൾ ഡോർ ഹാൻഡിലിന് ക്രോം ഫിനിഷിങ് നൽകാൻ മാരുതി ശ്രദ്ധിച്ചിട്ടുണ്ട്.
ഇൻറീരയിറിൽ പുതിയ ഡിസൈനിൽ ഒരുക്കിയ ഡാഷ്ബോർഡാണ് പ്രധാന പ്രത്യേകത. ഡാഷ്ബോർഡിന് നടുവിലായി ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം നൽകിയിരിക്കുന്നു. അതിന് തൊട്ട് താഴെയായിട്ടാണ് ഗിയർ ലിവറിെൻറ സ്ഥാനം. 660 സിസി പെട്രോൾ എഞ്ചിൻ 51 ബിച്ച്പി കരുത്തും 60എൻഎം ടോർക്കുമാണ് നൽകുക. 66 ബിഎച്ച്പി കരുത്തും 98 എൻഎം ടോർക്കും പകരുന്നതാണ് സ്റ്റിങ്റേയുടെ എഞ്ചിൻ. ഇന്ത്യയിലെ ചെറു ഹാച്ചുകളുടെ സെഗ്മെൻറിൽ തരംഗം തീർക്കാനാണ് വാഗണറിെൻറ ഇരു മോഡലുകളുമായി കളത്തിലെത്തുന്നതിലൂടെ മാരുതി ലക്ഷ്യം വെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.