ഒടുവിൽ മുഖം കാണിച്ച് ഐ 20
text_fieldsഈ വർഷം ആദ്യമാണ് പുതുതലമുറ ഐ 20യുടെ ചില വിവരങ്ങൾ ഹ്യുണ്ടായ് പുറത്ത് വിട്ടത്. ഇപ്പോൾ ഐ 20 ആദ്യമായി റോഡിലെത്തിയ ചിത്രങ്ങൾ കൂടി പുറത്ത് വന്നിരിക്കുകയാണ്. ഹ്യുണ്ടായിയുടെ തനത് സ്പോർട്ടിനെസുമായാണ് ഐ 20യും എത്തുന്നത്.
കാസ്കേഡിങ് ഗ്രില്ല് തന്നെയാണ് ഐ20യിലും ആദ്യം ആരുടെയും ശ്രദ്ധ ആകർഷിക്കുക. ലാർജ് ആംഗുലർ ഹെഡ്ലാമ്പ്, എൽ.ഇ.ഡി ഇൻസേർട്ടോട് കൂടിയ ടെയിൽ ലാമ്പ് എന്നിവയും പ്രത്യേകതയാണ്. പുതിയ ഐ 20യുടെ നീളവും വീതിയും വീൽബേസും വർധിച്ചിട്ടുണ്ട്. അതേസമയം, നികുതി ഇളവ് ലഭിക്കുന്നതിനായി ഈ നീളവർധനവ് ഇന്ത്യയിലെത്തില്ലെന്നാണ് സൂചന.
ഡാഷ്ബോർഡ് ഇലാൻട്രയുമായി സാമ്യമുള്ളതാണ്. സ്റ്റിയറിങ് വീലിന് ക്രേറ്റയുമായാണ് സാമ്യം. 10.25 ഇഞ്ച് വലിപ്പമുള്ള ഇരട്ട ഡിസ്പ്ലേകൾ ഡിജിറ്റൽ ഇൻസ്ട്രുമെേൻറഷൻ ക്ലസ്റ്ററിനും ഇൻഫോടെയിൻമെൻറ് സിസ്റ്റത്തിനുമായി നൽകിയിട്ടുണ്ട്. വയർലെസ്സ് ചാർജിങ്, ബ്ലു ലിങ്ക് കണക്ടഡ് കാർ ടെക്, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ബോസ് ഓഡിയോ സിസ്റ്റം എന്നിവയും സവിശേഷതയാണ്.
1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനിലും 1.2 ലിറ്റർ എൻജിനിലുമാണ് ഐ 20 എത്തുക. മാനുവലിനൊപ്പം ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമുണ്ടാകും. ഈ എൻജിനുകൾക്കൊപ്പം ഇന്ത്യയിൽ 1.5 ലിറ്റർ ഡീസൽ എൻജിനുമുണ്ടാകും. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെൻറിൽ മാരുതി സുസുക്കി ബലാനോ, ഹോണ്ട ജാസ്, ടോയോട്ട ഗ്ലാൻസ എന്നിവക്കാവും ഐ 20 ഇന്ത്യയിൽ വെല്ലുവിളി ഉയർത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.