എതിരാളികളെ വിറപ്പിക്കാൻ മഹീന്ദ്രയുടെ സ്രാവെത്തുന്നു
text_fieldsഎം.യു.വി, എസ്.യു.വി വിപണിയിൽ മഹീന്ദ്രയുടെ പടക്കുതിരകളാണ് കെ.യു.വി 100, എക്സ്.യു.വി 500 എന്നിങ്ങനെയുള്ള മോഡലുകൾ. ഇപ്പോഴിതാ ആ നിരയിലേക്ക് തന്നെയാണ് മരാസോ എന്ന എം.പി.വിയുമായി മഹീന്ദ്രയുടെ രംഗപ്രവേശം. എന്നാൽ, ഇക്കുറി ഒരുങ്ങി തന്നെയാണ് മഹീന്ദ്രയുടെ വരവ് സെഗ്മെൻറിൽ വിലസുന്ന മാരുതിയുടെ എർട്ടിഗയാണ് പ്രധാന ലക്ഷ്യം. എൻജിൻ കരുത്തിൽ ഒപ്പമെത്തില്ലെങ്കിലും ഇന്നോവ ക്രിസ്റ്റയേയും വെല്ലുവിളിക്കാൻ പോന്നവനാണ് മരാസോ. 9.9 ലക്ഷം മുതൽ 13.9 ലക്ഷം വരെയാണ് മരാസോയുടെ ഇന്ത്യൻ വിപണിയിലെ വില. എം 2, എം 4, എം 6, എം 8 എന്നിങ്ങനെ നാല് വേരിയൻറുകളിലാവും മരാസോയെത്തുക.
വൻ തുക ചെലവഴിച്ചാണ് മഹീന്ദ്ര മരാസോയുടെ ഡിസൈൻ നിർവഹിച്ചത്. ഡിസൈനിൽ അതിെൻറ ഗുണം കാണാനും സാധിക്കും. സ്രാവിെൻറ പല്ലുകൾക്ക് സമാനമാണ് മഹീന്ദ്രയുടെ പുതിയ വാഹനത്തിെൻറ ഗ്രിൽ. ടെയിൽ ലൈറ്റും, ആൻറിനയും സ്രാവിന് സമാനം തന്നെ. ഡബിൾ ബാരൽ പ്രൊജക്ടർ ഹെഡ്ലാമ്പിനൊപ്പം കോർണറിങ് എൽ.ഇ.ഡി ഫോഗ് ലാമ്പുകളും നൽകിയിരിക്കുന്നത്. 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏഴ്, എട്ട് സീറ്റ് ഒാപ്ഷനുകളിൽ മരോസോയെത്തും. ഏഴ് സീറ്റ് വേരിയൻറിൽ മധ്യനിരയിൽ ക്യാപ്റ്റൻ സീറ്റുകൾ നൽകിയിരിക്കുന്നു. എട്ട് സീറ്റ് വേരിയൻറിൽ മധ്യനിരയിൽ ബെഞ്ച് സീറ്റുകളാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. ഡ്യുവൽ ടോൺ ഡാഷ്ബോർഡിൽ ബ്ലാക്കിെൻറയും വെള്ളയുടെയും സാന്നിധ്യം കാണാം. പ്രീമിയം ലുക്കിലാണ് മരാസോയുടെ ഇൻറീരിയർ മഹീന്ദ്ര അണിയിച്ചൊരുക്കിയിരിക്കുന്നത്. റൂഫിലെ എ.സി വെൻറുകൾ, 12 വോൾട്ട് സോക്കറ്റ്, യു.എസ്.ബി പോർട്ട്, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റ്, ബ്ലൂടെത്ത് കണക്ടിവിറ്റി, ആൻഡ്രോയിഡ് ഒാേട്ടാ, എ.ബി.എസ്, ഇ.ബി.ഡി തുടങ്ങിയ മറ്റ് പ്രധാന ഫീച്ചറുകൾ. 1.5 ലിറ്റർ ഡീസൽ എൻജിനാണ് മരാസോയുടെ ഹൃദയം. 121 ബി.എച്ച്.പി പവറും 300 എൻ.എം ടോർക്കും എൻജിൻ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.