കിടിലൻ ലുക്കിൽ പുതിയ ഡിസയർ മെയ് 16ന് വിപണിയിലേക്ക്
text_fieldsമാരുതിയുടെ കോംപാക്ട് സെഡാൻ സ്വിഫ്റ്റ് ഡിസയർ പുതു രൂപത്തിൽ വിപണിയിലേക്ക്. പുതിയ കാർ തിങ്കളാഴ്ച മാരുതി ഒൗദ്യോഗികമായി പുറത്തിറക്കി. കാറിെൻറ സ്കെച്ചുകൾ കമ്പനി നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു. മെയ് 16ന് ഡിസയർ ഇന്ത്യൻ വിപണിയിലെത്തും.
കോംപാക്ട് സെഡാൻ മേഖലയിലെ കനത്ത മൽസരം മുന്നിൽകണ്ടാണ് മാരുതി ഡിസയറിനെ അണിയിച്ചൊരുക്കുന്നത്. ഹ്യൂണ്ടായ് എകസെൻറ്, ടാറ്റ ടിഗോർ, ഹോണ്ട അമേസ്, വോക്സ്വാഗൻ അമിയോ എന്നീ കാറുകളോടാവും ഡിസയറിന് ഏറ്റുമുേട്ടണ്ടി വരിക. പുതിയ സ്വിഫ്റ്റ് പുറത്തിറക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യൻ വിപണിയിൽ ഡിസയറിനെ രംഗത്തിറക്കി കളം പിടിക്കാനാണ് മാരുതിയുടെ ശ്രമം.
ക്രോം ഫിനിഷിങ്ങോട് കൂടിയ ഹെക്സഗൺ ഗ്രില്ല്, ഡേ ടൈം റണ്ണിങ് ലാമ്പുകൾ, എൽ.ഇ.ഡി ഹെഡ്ലൈറ്റ്, സ്പോർട്ടിയായ അലോയ് വീലുകൾ, പുതിയ എൽ.ഇ.ഡി ടെയിൽ ലാമ്പുകൾ എന്നിവയാണ് എക്സ്റ്റീരിയറിലെ പ്രധാന സവിശേഷതകൾ. കാറിെൻറ വീതിയും വർധിച്ചിട്ടുണ്ട്. 316 ലിറ്റർ ബൂട്ട് സെ്പയിസ് 375 ലിറ്ററായി ഉയർന്നു.
ഇൻറീരിയറിലെ തടിയുടെ സാന്നിധ്യം പ്രീമിയം ലുക്ക് സമ്മാനിക്കുന്നുണ്ട്. ഡ്യുവൽ ടോണിലാണ് ഡാഷ്ബോർഡ്. ബെയ്ജ് അപോൾസ്റ്ററിയും ഇൻറീരിയറിെൻറ ഡിസൈൻ മികച്ചതാക്കുന്നു. പുതിയ ട്വിൻപോഡ് ഇൻസ്ട്രുമെൻറ് കൺസോൾ, ഡൈവ്രർക്ക് എളുപ്പത്തിൽ കയറാനുമിറങ്ങാനും സഹായിക്കുന്ന ഫ്ലാറ്റ് ബോട്ടം, ആൻഡ്രോയിഡ് കാർപ്ലേയോട് കൂടിയ ടച്ച് സ്ക്രീൻ, ഇൻഫോടെയിൻമെൻറ് സിസ്റ്റം തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകൾ.
എൻജിനിൽ കാര്യമായ മാറ്റങ്ങളാന്നുമില്ല. 1.2 ലിറ്റർ കെ സീരിസ് പെട്രോൾ എൻജിനും 1.3 ലിറ്റർ ഡി.ഡി.െഎ.എസ് എൻജിനുമാണ് കാറിെൻറ ഹൃദയം. മാനുവൽ ട്രാൻസ്മിഷനൊപ്പം ഒാേട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനും കാറിൽ ലഭ്യമാണ്.
മാരുതിയുടെ ജനപ്രിയ മോഡലുകളിലൊന്നാണ് ഡിസയർ. രാജ്യത്തെ കാറുകളുടെ വിൽപ്പനയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മോഡൽ. സെഗ്മെൻറിൽ പുതിയ താരങ്ങൾ ഒരുപാട് ഉണ്ടെങ്കിലും ജനങ്ങൾക്ക് ഡിസയറിനോട് എല്ലാ കാലത്തും ആഭിമുഖ്യമുണ്ട്. ഇതാണ് മാരുതി ഉപയോഗപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.