മുഖം മിനുക്കി എർട്ടിഗയെത്തുന്നു
text_fieldsഏഴ് സീറ്റർ വാഹനങ്ങളിൽ വിപണിയിൽ ചലനമുണ്ടാക്കിയ മോഡലാണ് മാരുതിയുടെ എർട്ടിഗ. കനത്ത ട്രാഫിക്കിലും അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുമെന്നത് എർട്ടിഗയുടെ പ്ലസ് പോയിൻറാണ്. ഇത് എർട്ടിഗയെ കുടുംബങ്ങളുടെ പ്രിയപ്പെട്ട കാറാക്കി മാറ്റി. ഇപ്പോഴിതാ 2018 അവസാനത്തോട് കൂടി എർട്ടിഗയുടെ രണ്ടാം തലമുറ പുറത്തിറക്കാനൊരുങ്ങുകയാണ് മാരുതി.
മനോഹരമായ ക്രോം ഗ്രിൽ, മൾട്ടി എലമെൻറ് ഹെഡ്ലൈറ്റ്, വലിയ സി ഷേപ്പ് ഫോഗ് ലൈറ്റ് എൻക്ലോസർ എന്നിവയെല്ലാമാണ് മുൻ വശത്തെ ഡിസൈനിലെ പ്രധാന പ്രത്യേകതകൾ. വലിയ മാറ്റങ്ങളില്ലെങ്കിലും പിൻവശത്തിെൻറ ഡിസൈനും മനോഹരമാണ്. സ്വിഫ്റ്റിലും ഡിസയറിലും ഉപയോഗിച്ച അതേ ഹെർട്ടാകെറ്റ് പ്ലാറ്റ്ഫോമാണ് എർട്ടിഗയിലും മാരുതി പിന്തുടരുന്നത്.
ക്രാഷ് ടെസ്റ്റുകളിൽ മികച്ച പ്രകടനം നടത്തിയ പ്ലാറ്റ്ഫോം പ്രധാന കാറുകളിൽ ഉൾപ്പെടുത്തിയതിലുടെ ഗുണമേൻമയിൽ യാതൊരു വിട്ടുവീഴ്ചക്കും തയാറല്ലെന്ന സൂചനയാണ് മാരുതി നൽകുന്നത്. വീൽബേസിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും അകത്തളത്തിൽ കൂടുതൽ സൗകര്യപ്രദമാക്കാൻ മാരുതിയുടെ എൻജിനിയർമാർ ശ്രമിച്ചിട്ടുണ്ട്. മൂന്നാം നിരയിൽ ലെഗ്റൂം വർധിപ്പിച്ചത് ഇതിെൻറ തെളിവാണ് .
മുൻകാറുകളിൽ നിന്ന് വ്യത്യസ്തമായി ഇൻറീരിയറിെൻറ ക്വാളിറ്റി കൂടുതൽ ഉയർത്താൻ മാരുതി ശ്രദ്ധിച്ചിട്ടുണ്ട്. ഡാഷ്ബോർഡ്, ഇൻസ്ട്രുമെൻറ് പാനൽ, സ്റ്റിയറിങ് വീൽ എന്നിവയെല്ലാം സ്വിഫ്റ്റ് ഡിസയറിന് സമാനമാണ്. ഫോക്സ് വുഡ് ട്രിമ്മിെൻറ സാന്നിധ്യമാണ് ഇൻറീരിയറിനെ ഡിസയറിൽ നിന്ന് വേർതിരിക്കുന്ന പ്രധാന ഘടകം. 6.8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റമാണ് കാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്ലെമറ്റ് കൺട്രോൾ എ.സി ഉൾപ്പെടുത്താത്തത് പോരായ്മയാണ്. എന്നാൽ, ഇന്ത്യയിലെത്തുേമ്പാൾ മാരുതി ഇത്തരം ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തുമെന്നാണ് സൂചന.
1.5 ലിറ്റർ പെട്രോൾ എൻജിനിെൻറ കരുത്തിലാകും എർട്ടിഗയെത്തുക. 104 ബി.എച്ച്.പിയായിരിക്കും പരാമാവധി പവർ. ഡീസൽ എൻജിനിനെ കുറിച്ച് മാരുതി സൂചനയൊന്നും നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.