ഹാച്ചുകളിലെ താരമാവാൻ വാഗൺ ആറെത്തി
text_fieldsടിയാഗോ, സാൻേട്രാ തുടങ്ങി ഹാച്ച്ബാക്കുകളിൽ ഇപ്പോൾ താരങ്ങേളറെയാണ്. ഇതോടെ ഹാച്ച്ബാക്ക് സെഗ്മെ ൻറിൽ മാരുതിക്ക് ചെറുതായൊന്ന് കാലിടറി. പക്ഷേ തോറ്റുകൊടുക്കാൻ ഇന്ത്യയിലെ സാധാരണക്കാരെൻറ കാർ നിർമാതാക ്കൾ തയാറല്ല.
നഷ്ടപ്പെട്ട വിപണിവിഹിതം തിരികെ പിടിക്കുന്നതിനായി വാഗൺ ആറിനെ പരിഷ്കരിച്ച് പുറത്തിറക്കുകയ ാണ് മാരുതി. കൂട്ടിച്ചേർക്കലുകളും പരിഷ്കാരങ്ങളും വാഗൺ ആറിൽ മുമ്പ് തന്നെ മാരുതി വരുത്തിയിട്ടുണ്ടെങ്കിലും കാതലായ മാറ്റം ഉണ്ടാവുന്നത് ഇപ്പോഴാണ്.
ബോക്സി പ്രൊഫൈലിലാണ് വാഗൺ ആർ ഇക്കുറിയും അവതരിക്കുന്നത്. മാറ്റ് ബ്ലാക്ക് ഫിനിഷിലുള്ള ഗ്രില്ലും താഴ്ന്ന ബംബറും പൂർണമായും പരിഷ്കരിച്ച ഹെഡ്ലൈറ്റുമാണ് വാഗൺ ആറിെൻറ മുൻ വശത്തിലെ പ്രധാനസവിശേഷതകൾ. സ്വിഫ്റ്റിലും എർട്ടിഗയിലുമുള്ള ഫ്ലോട്ടിങ് റൂഫ് ഡിസൈൻ ഇക്കുറി വാഗൺ ആറിനും മാരുതി നൽകിയിട്ടുണ്ട്.
അകത്തളത്തെ സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. ലെഗ്റൂം, ഷോൾഡർ റൂം എന്നിവ വർധിപ്പിച്ചത് യാത്രകൾ ആയാസരഹിതമാക്കും. ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റത്തിെൻറ സാന്നിധ്യമാണ് മറ്റൊരു സവിശേഷത. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഒാേട്ടാ തുടങ്ങിയ സംവിധാനങ്ങളെ പിന്തുണക്കുന്നതാണ് ഇൻഫോടെയിൻമെൻറ് സിസ്റ്റം.
സ്വിഫ്റ്റിലും ബലോനയിലുമെല്ലാം കണ്ട അഞ്ചാം തലമുറ ഹെർടെക്ട് പ്ലാറ്റ്ഫോമിലാണ് വാഗൺ ആറിെൻറ നിർമാണം. പുതിയ വാഗൺ ആറിെൻറ നീളവും വീതിയും വീൽബേസും വർധിപ്പിച്ചിട്ടുണ്ട്. രണ്ട് എൻജിൻ ഒാപ്ഷനുകൾ വാഗൺ ആർ വിപണിയിലെത്തും. 1.0 ലിറ്റർ, 1.2 ലിറ്റർ പെട്രോൾ എൻജിനുകളാവും വാഗൺ ആറിലുണ്ടാവുക.
1.0 ലിറ്റർ പെട്രോൾ എൻജിൻ മാനുവൽ ട്രാൻസ്മിഷൻ എൽ.എക്സ്.െഎ വകഭേദത്തിന് 4.19 ലക്ഷം രൂപയും വി.എക്സ്.െഎ വകഭേദത്തിന് 4.69 ലക്ഷവുമായിരിക്കും വില. ഒാേട്ടാമാറ്റിക് എൽ.എക്സ്.െഎ വകഭേദത്തിന് 5.16 ലക്ഷമാണ് വില. 1.2 ലിറ്റർ പെട്രോൾ വി.എക്സ്.െഎ വകഭേദത്തിന് 4.89 ലക്ഷവും സെഡ്.എക്സ്.െഎ വകഭേത്തിന് 5.22 ലക്ഷവുമായിരിക്കും വില. ഒാേട്ടാമാറ്റിക് ട്രാൻസ്മിഷൻ വി.എക്സ്.െഎ വകഭേദത്തിന് 5.36 ലക്ഷവും സെഡ്.എക്സ്.െഎക്ക് 5.69 ലക്ഷവും നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.