കൂടുതൽ സുരക്ഷ സംവിധാനങ്ങളുമായി മൈക്രയുടെ പരിഷ്കരിച്ച പതിപ്പ്
text_fieldsമൈക്രയുടെ പരിഷ്കരിച്ച പതിപ്പ് നിസാൻ വിപണിയിലെത്തിച്ചു. ഡിസൈനിലും മെക്കാനിക്കൽ ഫീച്ചറുകളിലും കാര്യമായ മാറ്റം വരുത്താതെയാണ് മൈക്രയുടെ പുതിയ പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. എന്നാൽ, ചില പുതിയ സുരക്ഷ സംവിധാനങ്ങൾ പുതിയ മൈക്രയിൽ ഉൾപ്പെടുത്താൻ നിസാൻ ശ്രദ്ധിച്ചിട്ടുണ്ട്.
ഡ്യുവൽ എയർബാഗ്, സ്പീഡ് വാണിങ് സംവിധാനം, സ്പീഡ് സെൻസറിങ് ഡോറുകൾ, ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡർ, റിയർ പാർക്കിങ് സെൻസർ എന്നിവയെല്ലാം സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. എന്നാൽ, എ.ബി.എസ് ഉയർന്ന വകഭേദത്തിൽ മാത്രമേ ലഭിക്കു. ഇതിനൊപ്പം 6.2 ഇഞ്ച് ഡിസ്പ്ലേയുള്ള ഇൻഫോടെയിൻമെൻറ് സിസ്റ്റവും നിസാൻ ഉൾപ്പെടുത്തിയിട്ടുണ്ട്. മിറർലിങ്ക് ഇൻഫോടെയിൻമെൻറ് സിസ്റ്റത്തിനൊപ്പം ഇണക്കിച്ചേർത്തിരിക്കുന്നു.
മൈക്രയിലെ 1.2 ലിറ്റർ പെട്രോൾ എൻജിൻ 76 ബി.എച്ച്.പി പവറും 104 എൻ.എം ടോർക്കും നൽകും. 63 ബി.എച്ച്.പി പവറും 160 എൻ.എം ടോർക്കും 1.5 ലിറ്റർ ഡീസൽ എൻജിൻ നൽകും. മൈക്രയിലെ മറ്റൊരു വകഭേദമായ ആക്ടീവിൽ 1.2 ലിറ്റർ പെട്രോൾ എൻജിനാണ് ഉണ്ടാവുക. 67 ബി.എച്ച്.പി പവറും 104 എൻ.എം ടോർക്കുമാണ് ആക്ടീവിലെ എൻജിൻ നൽകുക. 5.03 ലക്ഷമാണ് മൈക്രയുടെ അടിസ്ഥാന വകഭേദത്തിെൻറ വില. മെക്രയുടെ ഡീസൽ എൻജിനുള്ള വകഭേദത്തിന് പരമാവധി ലിറ്ററിന് 23.08 കിലോ മീറ്ററാണ് മൈലേജ്. പെട്രോൾ മാനുവൽ ട്രാൻസ്മിഷന് ലിറ്ററിന് 19.49 കിലോ മീറ്ററും സി.വി.ടിക്ക് 19.36 കിലോ മീറ്ററും മൈലേജ് ലഭിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.