പുതിയ സ്വിഫ്റ്റ് ജപ്പാനിൽ പുറത്തിറങ്ങി
text_fieldsടോക്കിയോ: ഇന്ത്യൻ വാഹന ലോകം എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാരുതിയുടെ സ്വിഫ്റ്റിെൻറ പുതിയ കാർ ജപ്പാനിൽ കമ്പനി പുറത്തിറക്കി. അകത്തും പുറത്തും ഒട്ടനവധി മാറ്റങ്ങളുമായാണ് പുതിയ സ്വിഫ്റ്റ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ തന്നെ പുതിയ സ്വിഫ്റ്റിനെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. ഇത് ശരിവെക്കും വിധമാണ് കാറിെൻറ രൂപം.
ഒാഡിയെ അനുസ്മരിപ്പിക്കും വിധമാണ് പുതിയ കാറിെൻറ മുൻവശം. ബലാനോയുടെ പ്ലാറ്റ്ഫോമിൽ തന്നെയാണ് മാരുതി സ്വിഫ്റ്റിനെയും അണിയിച്ചൊരുങ്ങുന്നത്. ക്രോം ഗാർണിഷിങ്ങോടു കൂടിയ ഹെക്സഗണൽ ഫ്ലോട്ടിങ് ഗ്രില്ലുകൾ, പുതിയ ഹെഡ് ലാമ്പുകൾ, ഫോഗ് ലാമ്പ് എന്നിവയാണ് മുൻവശത്തെ പ്രധാനമാറ്റങ്ങൾ. എ, ബി പില്ലറുകൾ കറുത്ത നിറത്തിലാണ്. ഫ്ലോട്ടിങ് റൂഫും കമ്പനി കാറിന് നൽകിയിരിക്കുന്നു. ടെയിൽ ലൈറ്റും റിയർ ബൂട്ടുമാണ് പിൻവശത്തെ മാറ്റങ്ങൾ.
ഇൻറിരിയർ പുർണമായും ബ്ലാക്ക് തീമിലാണ്. സെൻറർ കൺസോളിലും മാറ്റങ്ങൾ പ്രകടമാണ്. ജപ്പാനിൽ പുറത്തിറങ്ങുന്ന കാറിനോട് സാമ്യമുള്ള മോഡൽ തന്നെയാവും ഇന്ത്യയിലും മാരുതി പുറത്തിറക്കുക എന്നാണ് സൂചന. കാറിെൻറ ഹെബ്രിഡ് വേർഷനും ജപ്പാനിൽ മാരുതി പുറത്തിറക്കുമെന്നാണ് അറിയുന്നത്.
നിലവിലെ 1.2 ലീറ്റർ പെട്രോൾ, 1.3 ലീറ്റർ ഡീസൽ എഞ്ചിനുകൾ കമ്പനി നിലനിർത്തും. എന്നാൽ കൂടുതൽ പവർ ഇൗ എഞ്ചിനുകളിൽ നിന്ന് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.