ഇനി ഹൈബ്രിഡ് കരുത്തിൽ സിറ്റിയെത്തും
text_fieldsഇന്ത്യയിലെ സെഡാനുകളിൽ തനത് സ്ഥാനം ഉറപ്പിച്ച് മുന്നേറുന്ന മോഡലാണ് സിറ്റി. സ്റ്റൈലിലും പെർഫോമൻസിലും സിറ്റിക്ക് പകരംവെക്കാനൊരു സെഡാനില്ല. നിലവിൽ സിറ്റിയുടെ നാലാം തലമുറയാണ് ഇന്ത്യൻ വിപണിയിലുള്ളത്. പുറത്ത് വരുന്ന റിപ്പോർട്ടുകളനുസരിച്ച് 2020ഒാടെ സിറ്റിയുടെ അഞ്ചാം തലമുറ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുതായെത്തുന്ന സിവിക്കിെൻറ രൂപഭാവങ്ങളാവും സിറ്റിയും പിന്തുടരുക.
പെട്രോൾ-ഹൈബ്രിഡ് എൻജിനിലെത്തും എന്നതാണ് സിറ്റിയുടെ പ്രധാന പ്രത്യേകത. പക്ഷേ ഹൈബ്രിഡിലേക്ക് മാറിയാലും വില ഉയരില്ലെന്ന സൂചനയാണ് ഹോണ്ട നൽകുന്നത്. ഹൈബ്രിഡ് വാഹനങ്ങൾക്കുള്ള കേന്ദ്രസർക്കാർ നയം അനുസരിച്ച് ഇളവ് ലഭിക്കുമെന്നാണ് ഹോണ്ടയുടെ പ്രതീക്ഷ. നിലവിലുള്ള എൻജിനുകൾ ബി.എസ് 6 നിലവാരത്തിലേക്ക് ഹോണ്ട ഉയർത്തുമെന്നാണ് സൂചന. ഇതിനൊപ്പം സി.വി.ടി ട്രാൻസ്മിഷനോട് കൂടിയ ഡീസൽ എൻജിനും സിറ്റിക്കൊപ്പമുണ്ടാകും.
മാരുതിയുടെ സിയാസിനും ഹ്യുണ്ടായ് വെർണക്കുമാവും സിറ്റി പ്രധാനമായും വെല്ലുവിളി ഉയർത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.