നിസാെൻറ വൈദ്യുത ഇല
text_fieldsഇന്ത്യയിൽ നടപ്പാക്കിയ ചരക്ക് സേവന നികുതി പരിശോധിച്ചാൽ ഒരുകാര്യം വ്യക്തമാകും. രാജ്യം വൈദ്യുതി ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളെ ഇരുൈകയും നീട്ടി സ്വീകരിക്കുകയാണ്. ൈവദ്യുതി വാഹനങ്ങൾക്ക് നേരത്തെ 20.5 ശതമാനമായിരുന്ന നികുതി 12 ആയാണ് കുറയുക. പക്ഷേ ഇന്ത്യയിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ അധികം വൈദ്യുത വാഹനങ്ങളില്ല എന്നതാണ് യാഥാർഥ്യം. 2030ഒാടെ രാജ്യം മുഴുവൻ വൈദ്യുതി വാഹനങ്ങളാക്കും എന്ന ചില അവകാശവാദങ്ങൾ ഭരണകൂടം ഉയർത്തുന്നുണ്ട്. ഇതൊരു അമിതാവേശ പ്രകടനമാണ്. അതൊരിക്കലും സാധ്യമാവുകയുമില്ല. എങ്കിലും ഭാവിയുടെ ഇന്ധനം എന്ന നിലയിൽ ൈവദ്യുതിക്ക് അനന്തസാധ്യതകളുണ്ട്. ഇൗയവസരത്തിൽ ലോകത്തിലെ ഏറ്റവും സഫലീകൃതമായ വൈദ്യുത വാഹനത്തെപറ്റി ചർച്ചചെയ്യുന്നത് ഉചിതമായിരിക്കും.
നിസാൻ ലീഫ് ആണ് ആ വാഹനം. 2010ലാണ് നിസാൻ തങ്ങളുടെ ഒാമനയെ ആദ്യമായി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. 2017 ആയപ്പോഴേക്കും 2,50,000 ലീഫുകൾ ലോകത്താകമാനം വിറ്റഴിച്ച് നിസാൻ കരുത്ത് തെളിയിച്ചു. ഏറ്റവും കുടുതൽ വാഹനങ്ങൾ വിറ്റത് അമേരിക്കയിലാണ്. ഒരു വാഹനത്തിെൻറ ജയശേഷി തെളിയിക്കാൻ നിലവിലെ ലോകക്രമത്തിൽ ആദ്യം ക്ഷമത തെളിയിക്കേണ്ടത് അമേരിക്കൻ വിപണിയിലാണ്. ആ പരീക്ഷയിൽ ലീഫ് മികച്ച വിജയമായിരുന്നു.
വൈദ്യുതി വാഹനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അതിെൻറ ചോർന്ന് പോകുന്ന കരുത്ത് നിലനിർത്തുക എന്നതാണ്. അതായത് ബാറ്ററി ചാർജ് തീരുക എന്ന പ്രതിസന്ധിയെ അതിജീവിക്കുകയാണ് പ്രധാനമെന്നർഥം. ഇത് പരിഹരിക്കാൻ ഹൈബ്രിഡുകളെ ഇറക്കുകയാണ് നിർമാതാക്കൾ സാധാരണ ചെയ്യുക. ഏതെങ്കിലും പ്രകൃതി ഇന്ധനവും വൈദ്യുതി എൻജിനും കൂട്ടിച്ചേർത്ത് വാഹനം ഇറക്കും. ലീഫിൽ ഇത് സാധ്യമല്ല. കാരണം ലീഫ് നൂറ് ശതമാനവും വൈദ്യുതി കാറാണ്. ചാർജ് തീർന്നാൽ വഴിയിൽ കിടക്കുകയേ തരമുള്ളു.
ഇനി ലീഫിെൻറ വിവിധ മേഖലകളിലെ പ്രത്യേകതകൾ നോക്കാം. 30 കിലോവാട്ട് കരുത്തുള്ള ലിഥിയം അയൺ ബാറ്ററി 107 ബി.എച്ച്.പി കരുത്ത് ഉൽപാദിപ്പിക്കും. 240 കിലോഗ്രാം ഭാരമുള്ള അസാധാരണ ബാറ്ററിയാണിത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 172 കിലോമീറ്റർ യാത്രചെയ്യാം. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗമാർജിക്കാൻ 11.00 സെക്കൻഡ് മതി. നൂറ് കിലോമീറ്റർ വേഗത്തിൽ കുതിക്കാനും ലീഫിനാകും. ഇതൊക്കെ നിലവിലെ ലീഫിെൻറ പ്രത്യേകതകളാണ്.
2018ൽ വരാൻ പോകുന്ന പുതുപുത്തൻ മോഡലിൽ നിലവിലെ പ്രത്യേകതകളുടെ കുതിച്ചുചാട്ടമാകും ഉണ്ടാകുക. റിപ്പോർട്ടുകളനുസരിച്ച് ഒറ്റച്ചാർജിങ്ങിൽ 500 കിലോമീറ്ററിന് മുകളിൽ സഞ്ചരിക്കാൻ പുത്തൻ ലീഫിനാകും. ഇനിയിപ്പോൾ നമ്മുടെ നാട്ടിൽ കാണുന്നപോലെ കഷ്ടിച്ച് രണ്ടുപേർക്കിരിക്കാവുന്ന കുഞ്ഞൻ വാഹനമാണിതെന്ന് ചിലർ ധരിക്കുന്നുണ്ടാകും. എന്നാലിതുകൂടി കേേട്ടാളൂ. 4445 എം.എം നീളവും 1770 എം.എം വീതിയും 1550 എം.എം വീതിയുമുള്ള വമ്പൻ കാറാണിത്.
ഹ്യൂണ്ടായുടെ എലൈറ്റ് െഎ ട്വൻറിക്ക് 3985 എം.എം നീളവും 1734 എം.എം വീതിയും 1505 എം.എം നീളവുമാണ് ഉള്ളതെന്നറിയുേമ്പാഴാണ് ലീഫിെൻറ വലുപ്പം മനസ്സിലാകുക. കരിയും പുകയുമില്ലാത്ത, ശബ്ദവും പണച്ചെലവുമില്ലാത്ത സുഖസുന്ദര യാത്രയാകും ലീഫിലെന്ന് ചുരുക്കം. ലീഫിനെ ഇന്ത്യയിലെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് നിസാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.