സ്പേസ് ഷട്ടിലിൽ സഞ്ചരിക്കണോ...അവസരമൊരുക്കി പോർഷേ
text_fieldsബഹിരാകാശ വാഹനത്തിൽ ഒരിക്കലെങ്കിലുംസഞ്ചരിക്കുകയെന്നത് എല്ലാവരുടെയും ആഗ്രഹങ്ങളിലൊന്നാണ്. എന്നാൽ, എല്ലാ വർക്കും ബഹിരാകാശ വാഹങ്ങളിലെ യാത്ര സാധ്യമാവണമെന്നില്ല. ഇതിനൊരു പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ജർമ്മൻ വാഹന നിർമാതാക്കളായ പോർഷേ. വിർച്യുൽ റിയാലിറ്റി ഹെഡ്സെറ്റിലുടെയാണ് പോർഷേ പിൻ സീറ്റ് യാത്രികർക്ക് നവ്യമായ യാത്രാനുഭവം നൽകുന്നത്.
വാഹനത്തിൻെറ സെൻസറുകളുമായി കണക്ട് ചെയ്ത വി.ആർ ഹെഡ്സെറ്റുകളാണ് പോർഷേ കാറിൽ ഉൾപ്പെടുത്തുക. ഇതുപ്രകാരം സ്പേസ് ഷട്ടിലിലോ തുരങ്കത്തിലോ സഞ്ചരിക്കുന്ന അനുഭവം യാത്രികർക്ക് ഉണ്ടാകും. സിനിമ, ഗെയിം തുടങ്ങിയ എല്ലാതരം വിനോദങ്ങളും വി.ആർ ഹെഡ്സെറ്റിലൂടെ ലഭ്യമാകും.
പുതിയ സേവനം ലഭ്യമാക്കുന്നതിനായി ഹോളോറിഡെ എന്ന സ്റ്റാർട്ട് അപ് സംരംഭവുമായി പോർഷേ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. സെപ്തംബറിൽ നടക്കുന്ന ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ പോർഷേ വി.ആർ ഹെഡ്സെറ്റുകൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.