ഇതാണ് രത്തൻ ടാറ്റയുടെ സ്വപ്ന വാഹനം
text_fieldsരത്തൻ ടാറ്റയുടെ സ്വപ്ന വാഹനമായ റേഞ്ച് റോവർ വെലാർ ഇന്ത്യൻ വിപണിയിൽ. എസ്, എസ്.ഇ, എച്ച്.എസ്.ഇ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ വെലാർ ലഭ്യമാകും. 78.3 ലക്ഷം രൂപ മുതൽ 1.37 കോടി രൂപ വരെയാണ് വെലാറിെൻറ വില. വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്നതിനാലാണ് വെലാറിന് ഇത്രയും വില.
ടാറ്റ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റയുടെ സ്വപ്ന പദ്ധതി എന്ന നിലയാണ് വെലാറിെൻറ ഡിസൈനും രൂപകൽപനയും ടാറ്റ നിർവഹിച്ചത്. ഒൗഡി ക്യു 7, പോർഷെ മെക്കാൻ, ബി.എം.ഡബ്ളിയു എക്സ് 5, മെഴ്സിഡെസ് ജി.എൽ.ഇ, ജാഗ്വാർ എഫ്-പേസ് തുടങ്ങിയ മോഡലുകൾക്കാവും വെലാർ വെല്ലുവിളി ഉയർത്തുക.
ഫോയിൽ-സ്റ്റാമ്പഡ് ഗ്രിൽ, ലേസർ ടെക്നോളജിയുള്ള ഹെഡ്ലൈറ്റ്, അലുമിനിയം ആർക്കിടെക്ചർ എന്നിവയെല്ലാമാണ് വെലാറിെൻറ പ്രധാന പ്രത്യേകതകൾ. നീളമേറിയ പനോരമിക് സൺറൂഫാണ് മറ്റൊരു സവിശേഷത. അകത്തളങ്ങളും ആഡംബരം ഒട്ടും ചോരാതെ തന്നെ ടാറ്റ ഡിസൈൻ ചെയ്തിരിക്കുന്നു. 10 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം അകത്തളത്തെ മികച്ചതാക്കുന്നു. മുന്തിയ ഇനം തുകലിലാണ് ഇൻറീരിയറിെൻറ ഡിസൈൻ നിർവഹിച്ചിരിക്കുന്നത്. 3.0 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ഡീസൽ, 2.0 ലിറ്റർ പെട്രോൾ എൻജിനിലും വെലാർ ലഭ്യമാകും.
2.0 ലിറ്റർ പെട്രോൾ എഞ്ചിൻ രണ്ട് ട്യുണിൽ പുറത്തിറങ്ങും. ഒന്ന് 147 ബി.എച്ച്.പി കരുത്തും 430 എൻ.എം ടോർക്കും മറ്റൊന്ന് 240 ബി.എച്ച്.പി കരുത്തും 500 എൻ.എം ടോർക്കുമേകും. 236 ബി.എച്ച്.പി കരുത്തും 500 എൻ.എം ടോർക്കുമേകുന്നതാണ് 2.0 ലിറ്റർ ഡീസൽ എൻജിൻ. 3.0 ലിറ്റർ ഡീസൽ എൻജിൻ 295 ബി.എച്ച്.പി കരുത്തും 700 എൻ.എം ടോർക്കുമേകും. റേഞ്ച് റോവർ ഇവോകിനും സ്പോർട്ടിനും ഇടയിലാണ് വെലാറിെൻറ സ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.