Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightജനപ്രിയരുടെ  മുഖം...

ജനപ്രിയരുടെ  മുഖം മിനുക്കലുകൾ

text_fields
bookmark_border
car-23
cancel

ഇന്ത്യയിലെ ഏറ്റവും ജനപ്രിയരായ മിനി എസ്​.യു.വികളുടെ മുഖം മിനുക്കലുകൾകൊണ്ട്​ ശ്രദ്ധേയമായിരുന്നു കഴിഞ്ഞ ആഴ്​ചയിലെ വാഹന ലോകം. മാരുതി ബ്രെസ്സ, നിസാൻ ടെറാനൊ, ഹ്യൂണ്ടായ്​ ക്രെറ്റ എന്നിവയെല്ലാം പലതരത്തിലുള്ള പരിഷ്​കരണങ്ങൾക്ക്​ വിധേയരായി. വിൽപനയിൽ മുമ്പനായ ബ്രെസ്സ, ഒാ​േട്ടാമാറ്റിക്കായി എന്നതാണ്​ വിശേഷങ്ങളിൽ മുഖ്യം. എ.എം.ടി ഗിയർബോക്​സാണ്​ ബ്രെസ്സയുടെ മൂന്ന്​ ഡീസൽ വേരിയൻറുകളിൽ ഉൾപ്പെടുത്തിയത്​. വി.ഡി.​െഎ, ഇസഡ്​.ഡി.​െഎ, ഇസഡ്​.ഡി.​െഎ പ്ലസ്​ എന്നിവയിലാണ്​ ഒാ​േട്ടാമാറ്റിക്​ സംവിധാനം വരുക. വി.ഡി.​െഎക്ക്​ 8.54 ലക്ഷമാണ്​ വില. ഇരട്ട നിറങ്ങളോടുകൂടിയ ഇസഡ്​.ഡി.​െഎ പ്ലസിന്​ 10.49 ലക്ഷം വിലവരും. പുതിയ വാഹനത്തിൽ മറ്റുചില മാറ്റങ്ങളും മാരുതി വരുത്തിയിട്ടുണ്ട്​. മൊത്തം കറുപ്പ്​ നിറ​േത്താടുകൂടിയ അകത്തളം, കറുത്ത അലോയ്​ വീലുകൾ, പഴയ നീലക്ക്​ പകരം ബലേനോയിലൊക്കെ കാണുന്ന ഒാറഞ്ച്​ നിറത്തി​​െൻറ വരവ്​ തുടങ്ങിയവ സവിശേഷതകളാണ്​.

സുരക്ഷയിലും കൂടുതൽ ശ്രദ്ധ കാട്ടിയിട്ടുണ്ട്​. എല്ലാ വേരിയൻറിലും ഇരട്ട എയർബാഗുകൾ, റിവേഴ്​സ്​ പാർക്കിങ്ങ്​ സെൻസറുകൾ, എ.ബി.എസ്​, ഇ.ബി.ഡി എന്നിവ ഉൾപ്പെടുത്തി. എൻജിനിലോ മറ്റ്​ പ്രത്യേകതകളിലൊ മാറ്റങ്ങളൊന്നുമില്ല. ടെറാനോയുടെ സ്​പെഷൽ സ്​പോർട്​സ്​ എഡിഷൻ പുറത്തിറക്കിയാണ് നിസാൻ മാരുതിക്കൊപ്പം വിപണിയിൽ ഇടപെട്ടിരിക്കുന്നത്​. 12.22 ലക്ഷം രൂപയാണ്​ പുതിയ വാഹനത്തി​​െൻറ വില. ടെറാനോയുടെ കരുത്ത്​ കുറഞ്ഞ എൻജിനുള്ള വിഭാഗത്തിലാണ്​ സ്​പോർട്​സ്​ എഡി
ഷൻ വരുക. 

1.5 ലിറ്റർ ഡീസൽ എൻജിൻ 85 ബി.എച്ച്​.പി കരുത്തും 200 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. അകത്തും പുറത്തും പുതിയ ടൊറാനോക്ക്​ ചില്ലറ മാറ്റങ്ങളുണ്ട്​. എൽ.ഇ.ഡി ഡെ ടൈം റണ്ണിങ്​​ ലാമ്പുകളുടെ വരവും കറുത്ത റൂഫ​ും പില്ലറുകളും പ്രധാന സവിശേഷതകളാണ്​. വലിയ വീൽ ആർച്ചുകളിൽ കറുത്ത പ്ലാസ്​റ്റിക്​ ക്ലാഡിങ്ങുകൾ വന്നു. ആവശ്യത്തിന്​ വിവിധ നിറങ്ങളുടെ തിളക്കമാണ്​. തവിട്ട്​, കറുപ്പ്​​, ചുവപ്പ്​ നിറങ്ങളാണ്​ മുന്നിൽ നിൽക്കുന്നത്​. മിക്കയിടങ്ങളിലും തവിട്ട്​ നിറവും ഡാഷ്​ബോർഡിന്​ കറുപ്പും സീറ്റ്​ കവറുകൾക്കും ​ഫ്ലോർ മാറ്റിനും അരികുകളിൽ ചുറപ്പ്​ നിറവും വന്നു. 

ഏഴ്​ ഇഞ്ച്​ ടച്ച്​സ്​ക്രീൻ ഇൻഫോടൈൻമ​െൻറ്​ സിസ്​റ്റം, സാറ്റലൈറ്റ്​ നാവിഗേഷൻ, സ്​റ്റിയറിങ്​ വീലിലെ ഒാഡിയോ കൺട്രോളുകൾ, ആപ്പിൾ ഫോണുള്ളവർക്ക്​ വോയ്​സ്​ റെക്കഗ്​നിഷൻ, നിസാ​​െൻറ കണക്​ട്​ ആപ്​സ്​, പിന്നിൽ പാർക്കിങ്ങ്​ സെൻസറുകൾ, റിയർ ഡീഫോഗറും വാഷ്​ ആൻഡ്​ വൈപ്പർ സിസ്​റ്റവും ഒ​െക്കയാണ്​ ടെറാനൊ സ്​പോർട്​സ്​ എഡിഷനിൽ വരുക. ഹ്യൂണ്ടായ്​ ക്രെറ്റയിലും ഉൾപ്പെടുത്തിയിരിക്കുന്നത്​ തൊലിപ്പുറ​ത്തെ മാറ്റങ്ങളാണ്​. കമ്പനിയുടെ പുതിയ ഡി​സൈൻ തീമിലുള്ള വലിയ ഹെക്​സാഗണൽ ഹെഡ്​ലൈറ്റുകൾ മുൻവശത്തിന്​ എടുപ്പ്​ നൽകും. കനമുള്ള ക്രോം ഫിനിഷോടുകൂടിയ ഗ്രില്ല്​ നിലനിർത്തിയിട്ടുണ്ട്​. തടിച്ച ബമ്പറും ഫോഗ്​ലാമ്പുകളുടെ വേറിട്ടുനിൽക്കുന്ന ഭാഗവും ഭംഗിയുള്ളത്​. 

പിന്നിലെ ബമ്പറിനും ചെറിയ ചില മിനുക്കലുകൾ കമ്പനി വരുത്തിയിട്ടുണ്ട്​. ഒറ്റ, ഇരട്ട നിറങ്ങളിലും ക്രെറ്റ ലഭിക്കും. വെള്ള, കറുപ്പ്​, നീല, ചുവപ്പ്​, ഒാറഞ്ച്​, സിൽവർ തുടങ്ങിയവയാണ്​ ഒറ്റ നിറങ്ങൾ. കറുപ്പും വെളുപ്പും കലർന്നതും ഒാറഞ്ചും കറുപ്പും ചേർന്നതുമായ ഇരട്ട നിറങ്ങളിലും ​െക്രറ്റ ലഭിക്കും. 
എസ്​ വേരിയൻറ്​ മുതൽ തന്നെ ഡെ ടൈം റണ്ണിങ്ങ്​ ലാമ്പ്​, റിവേഴ്​സ്​ കാമറ, ബ്ലൂ ടൂത്ത്​ മ്യൂസിക്​ സിസ്​റ്റം തുടങ്ങിയവ ലഭിക്കും. 16 ഇഞ്ച്​ അലോയ്​ വീലുകൾ, പ്രോജക്​ടർ ഹെഡ്​ലൈറ്റുകൾ, പവേഡ്​ സൺറൂഫ്​, പവേഡ്​ ഡ്രൈവർ സീറ്റ്​ തുടങ്ങിയവ ഉയർന്ന വേരിയൻറുകളിലും ഉണ്ട്​. എ.ബി.എസ്​, ഇരട്ട എയർബാഗുകൾ എന്നിവ സ്​റ്റാ​ൻഡേർഡാണ്​. എൻജിനിൽ മാറ്റമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cretaautomobilemalayalam newsBrezzaTerrano
News Summary - Recent facelift cars-Hotwheels
Next Story