Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightജീപ്പിനെ വെല്ലുമോ...

ജീപ്പിനെ വെല്ലുമോ റെനോ ക്യാപ്​റ്റർ

text_fields
bookmark_border
renault-captur
cancel

ചുരുങ്ങിയ കാലം കൊണ്ട്​ ഇന്ത്യൻ വിപണിയിൽ താരമായ കമ്പനിയാണ്​ അമേരിക്കൻ വാഹനനിർമാതാക്കളായ ജീപ്പ്​. ആദ്യമിറക്കിയ റാംഗ്ലർ അത്ര ക്ലച്ച്​ പിടിച്ചില്ലെങ്കിലും കോംപാസിലൂടെ ഇന്ത്യൻ വാഹനലോകത്ത്​ തനത്​ ഇടം കണ്ടെത്താൻ ജീപ്പിന്​ സാധിച്ചിട്ടുണ്ട്​. ജീപ്പി​​െൻറ വരവ്​ മറ്റ്​ വാഹന നിർമാതാക്കളെ ചെറുതല്ലാത്ത പ്രതിസന്ധിയിലെത്തിച്ചിട്ടുണ്ട്​. ജീപ്പ്​ ഉയർത്തുന്ന വെല്ലുവിളി നേരിടാനുറച്ചാണ്​ റെനോയുടെ വരവ്​. ക്യാപ്​റ്റർ എന്ന കരുത്തനാണ്​ ഇതിനായുള്ള റെനോയുടെ തുറപ്പു ചീട്ട്​.

renault-captur back

മുൻ ഭാഗത്തെ വലിയ ലോഗോ, എൽ.ഇ.ഡി ഹെഡ്​ലാമ്പ്​, ത്രീഡി ഇഫ്​ക്​റ്റോടു കൂടിയ എൽ.ഇ.ഡി ടെയിൽ ലാമ്പ്​ എന്നിവയെല്ലാമാണ്​ ക്യാപ്​റ്ററി​​െൻറ എക്​സ്​റ്റീരിയറിലെ പ്രധാന പ്രത്യേകതകൾ. ബ്ലാക്ക്​ ഫിനിഷിൽ സ്​റ്റൈലിഷായാണ്​ ഇൻറീരിയറി​​െൻറ രൂപകൽപ്പന. ഒാ​േട്ടാമാറ്റിക്​ എ.സി, 7 ഇഞ്ച്​ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം, ഇൻസ്​ട്രുമ​െൻറ്​ ക്ലസ്​റ്റർ​​​, ബ്ലുടൂത്ത്​​, വോയ്​സ​​്​ റെക്​ഗനൈസേഷൻ സിസ്​റ്റം എന്നിവയാണ്​ ഇൻറീരിയറിലെ പ്രധാന പ്രത്യേകതകൾ. എ.ബി.എസ്​, ഇ.ബി.ഡി, ഇ.എസ്​​​.സി, ഹിൽ സ്​റ്റാർട്ട്​ അസിസ്​റ്റ്​ തുടങ്ങിയ സംവിധാനങ്ങളും റെനോ കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

renault_captur

1.5 ലിറ്റർ പെട്രോൾ 1.5 ലിറ്റർ ഡീസൽ എൻജിനുമാകും ക്യാപ്​റ്ററിന്​. ഡസ്​റ്ററിലേതുപോലെ ആറ്​ സ്​പീഡ്​ ഗിയർബോക്​സായിരിക്കും ഉണ്ടാകുക. പെട്രോൾ എൻജിൻ 105 ബി.എച്ച്​.പി കരുത്തും 140 എൻ.എം ടോർക്കും  നൽകും. 109 ബി.എച്ച്​.പി പവറും 240 എൻ.എം ടോർക്കും ഡീസൽ എൻജിനും നൽകും. 4333 എം.എം നീളവും 1813 എം.എം വീതിയും 1613 എം.എം ഉയരവും 2674 എം.എം വീൽബേസും ക്യാപ്​റ്ററിനുണ്ട്​. നിലവിൽ 25,000 രൂപ നൽകി ക്യാപ്​റ്റർ ബുക്ക്​ ചെയ്യാനുള്ള സംവിധാനമാണ്​ റെനോ അവതരിപ്പിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Compassautomobilemalayalam newsCaptur
News Summary - Renault Captur Unveiled In India-Hotwheels
Next Story