ഒറ്റ ചാർജിൽ 272 കിലോമീറ്റർ; ക്വിഡ് ഇലക്ട്രിക്കെത്തി
text_fieldsറെനോയുടെ എൻട്രി ലെവൽ ഹാച്ച്ബാക്ക് ക്വിഡിൻെറ ഇലക്ട്രിക് പതിപ്പ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. സിറ്റ ി കെ-സെഡ് ഇ എന്ന പേരിലാണ് ചൈനയിൽ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 271 കിലോ മീറ്റർ വരെ സഞ്ചരിക്കാൻ കെ.സെഡ് ഇക്ക് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. എങ്കിലും 200 കിലോ മീറ്റർ വരെ ഒറ്റ ചാർജിൽ സഞ്ചരിക്കാൻ കെ-സെഡ് ഇക്കാവുമെന്ന് ഉറപ്പാണ്.
26.8kWh ലിഥിയം അയൺ ബാറ്ററിയാണ് കെ-സെഡ് ഇയുടെ ഊർജ സ്രോതസ്. 43.3 ബി.എച്ച്.പിയായിരിക്കും പരമാവധി കരുത്ത്. 125 എൻ.എം ആയിരിക്കും ടോർക്ക്. ക്വിഡ് നിർമ്മിച്ച സി.എം.എ പ്ലാറ്റ് ഫോമിൽ തന്നെയാവും കെ-സെഡ് ഇയും എത്തുക.
എ.സി, ഡി.സി അതിവേഗ ചാർജിങ്ങുകളെ കാറിലെ ബാറ്ററി പിന്തുണക്കും. 6.6kWh എ.സി ചാർജർ ഉപയോഗിച്ച് നാല് മണിക്കൂർ കൊണ്ട് കെ-സെഡ് ഇയുടെ ബാറ്ററി പൂർണ്ണമായും ചാർജ് ചെയ്യാം. ഡി.സി ചാർജറിൽ 30 ശതമാനത്തിൽ 60 ശതമാനത്തിലേക്ക് എത്താൻ കേവലം അരണിക്കൂർ മതിയാകും.
8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം, 4 ജി വൈ-ഫൈ കണക്ടിവിറ്റി, ഓൺലൈൻ മ്യൂസിക് എന്നിവ പുതിയ കാറിൻെറ പ്രത്യേകതകളാണ്. 61,800 യുവാനാണ് ക്വിഡിൻെറ ബേസ് വേരിയൻറിൻെറ ചൈനയിലെ വില. ഏകദേശം 6.22 ലക്ഷമായിരിക്കും ഇന്ത്യയിലെ വിപണി വില എന്നാണ് സൂചന. 2022ൽ കെ-സെഡ് ഇ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.