പ്രായോഗികതയുടെ രാജാവ്
text_fieldsഏറെ നാളെത്ത ഇടവേളക്ക് ശേഷം റെനോ അവതരിപ്പിക്കുന്ന പുതിയ വാഹനമാണ് ‘ട്രൈബർ’. നാലു മീറ്ററിൽ താഴെ നീളമുള്ള എം.പി .വി വിഭാഗത്തിലെ ട്രൈബറിനെ ഒറ്റ വാക്കിൽ പ്രായോഗികതയുടെ രാജാെവന്ന് വിശേഷിപ്പിക്കാം. ഏഴു സീറ്റുകളുള്ള, സാധനങ്ങ ൾ സൂക്ഷിക്കാൻ ധാരാളം ഇടമുള്ള, റൂഫ് റെയിലുകളും എട്ട് ഇഞ്ച് ടച്ച് സ്ക്രീനും ഉൾെപ്പടെ ആധുനികതയുള്ള വാഹനമാണിത്.
3990 എ.എം നീളവും 1739 എം.എം വീതിയും 1643 എം.എം ഉയരവുമുള്ള ട്രൈബറിെൻറ ഏറ്റവും വലിയ സവിശേഷത 2636 എം.എം വരുന്ന വീൽബേസാണ്. ഉള് ളിൽ വലിയരീതിയിൽ സ്ഥലസൗകര്യെമാരുക്കാൻ ഇൗ വീൽബേസ് സഹായിക്കുന്നുണ്ട്. സീറ്റുകൾ അനായാസം മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കാനും മധ്യനിരയിൽ ഉൾെപ്പടെ ചരിച്ച് െവക്കാനുമൊക്കെ കഴിയുന്നത് വലിയ സൗകര്യമാണ്. റെനോ കാപ്ചറുമായി രൂപസാദൃശ്യം തോന്നുമെങ്കിലും കമ്പനിയുടെ ആഗോള ഡിസൈൻ തീമിലാണ് ട്രൈബർ നിർമിച്ചിരിക്കുന്നത്.
ക്രോമിയത്തിെൻറ ധാരാളിത്തം ഗ്രില്ലിലുണ്ട്. േപ്രാജക്ടർ ഹെഡ്ലൈറ്റുകളും എൽ.ഇ.ഡി േഡ ൈടം റണിങ് ലാമ്പുകളും വലിയ റെനോ ലോഗോയുമൊക്കെയായി എസ്.യു.വി ഡി.എൻ.എയും ട്രൈബറിന് ആരോപിക്കാം. ബോണറ്റ് നീളം കുറഞ്ഞതാണ്. കൂടുതൽ സ്ഥലം യാത്രക്കാർക്കായി നീക്കിെവച്ചതാണ് കാരണം. ട്രൈബർ കുടുംബങ്ങളെ ലക്ഷ്യം െവക്കുന്നതിനൊപ്പം യുവാക്കെളയും നോട്ടമിട്ടിട്ടുണ്ട്. എം.പി.വിയെന്ന് പറയുേമ്പാൾ ഭാവനയിൽ വരുന്ന മുഷിപ്പൻ വാഹനമെന്ന ചിന്ത ഇവിടെ ചെറുതായൊന്ന് പാളിപ്പോകാൻ അതുകൊണ്ടുതന്നെ സാധ്യതയുണ്ട്.
ട്രൈബറിെൻറ ഉൾവശം ശരാശരി നിലവാരമുള്ളതാണ്. പ്ലാസ്റ്റിക്കാണ് പ്രധാന നിർമാണ വസ്തുവെങ്കിലും പ്രത്യേകമായ ടെക്സ്ചറൊക്കെയായി കാബിൻ മനോഹരമാക്കാൻ റെനോ ഡിസൈനർമാർ ശ്രമിച്ചിട്ടുണ്ട്. ഡാഷ്ബോർഡിനെ വൃത്തിയുള്ളതെന്ന് വിശേഷിപ്പിക്കാം. ഏറ്റവും പുതിയ എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ യൂനിറ്റിൽ ആൻഡ്രോയ്ഡ് ഒാേട്ടായും ആപ്പിൾ കാർപ്ലേയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റർ ഇൻസ്ട്രുമെൻറ് ക്ലസ്റ്ററിൽ മൂന്നര ഇഞ്ച് എൽ.സി.ഡി സ്ക്രീനുണ്ട്. ടാക്കോ മീറ്ററും സ്പീഡോമീറ്റവും ഫ്യൂവൽ ഗേജുമൊെക്ക ഡിജിറ്റലായാണ് രേഖപ്പെടുത്തുന്നത്.
മൂന്ന് നിര സീറ്റുകളിലും സാമാന്യമായ സ്ഥലസൗകര്യം ട്രൈബറിെൻറ പ്രത്യേകതയാണ്. സീറ്റുകൾ മടക്കാനും ചരിക്കാനുമൊക്കെ കഴിയുന്നത് വാഹനത്തിെൻറ പ്രായോഗികത വർധിപ്പിക്കുന്നുണ്ട്. ദീർഘദൂര യാത്രക്കല്ലെങ്കിലും മൂന്നാം നിര സീറ്റുകൾ അത്യാവശ്യം മുതിർന്നവർക്കും ഉപയോഗിക്കാൻ കഴിയും. മൂന്നുനിര സീറ്റും ഉയർത്തിെവച്ചാൽ 84 ലിറ്ററിെൻറ കുറഞ്ഞ ബൂട്ട് സ്പെയ്സ് മാത്രേമ ലഭിക്കൂ. മൂന്നാംനിര എടുത്ത് മാറ്റിയാൽ 320 ലിറ്ററും രണ്ടാംനിര മടക്കിയിട്ടാൽ 625 ലിറ്ററുമായി ബൂട്ട്സ്പേസ് വർധിക്കും.
റെനോയുടെ അന്താരാഷ്ട്ര മോഡലുകളിൽ ഉപയോഗിക്കുന്ന 999 സി.സി മൂന്ന് സിലിണ്ടർ പെട്രോൾ എൻജിനാണ് ട്രൈബറിൽ ഉപയോഗിക്കുന്നത്. 6250 ആർ.പി.എമ്മിൽ 72 ബി.എച്ച്.പിയും 96 എൻ.എം ടോർക്ക് 3500 ആർ.പി.എമ്മിൽ ഉൽപാദിപ്പിക്കുന്ന എൻജിനാണിത്. 20.5 കിലോമീറ്റർ ഇന്ധനക്ഷമത പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.