കെട്ടും മട്ടും കൊള്ളാം; വിലക്കുറവുമായി വിപണി പിടിക്കാൻ ട്രൈബർ
text_fieldsവിലക്കുറവുമായി ഇന്ത്യൻ വാഹന വിപണിയിൽ തരംഗം സൃഷ്ടിക്കാൻ റെനോയുടെ ട്രൈബറെത്തി. 4.95 ലക്ഷമാണ് ട്രൈബറിൻെറ അടി സ്ഥാന വകഭേദത്തിൻെറ വില. ഉയർന്ന വകഭേദത്തിന് 6.49 ലക്ഷവും നൽകണം. ഏഴ് സീറ്റർ എം.പി.വിക്ക് ഒരു എൻജിൻ വകഭേദം മാത്രമാ ണുള്ളത്. മാനുവൽ ട്രാൻസ്മിഷനിൽ മാത്രമായിരിക്കും ട്രൈബർ എത്തുക.
ക്വിഡിലുള്ള 1.0 ലിറ്റർ എൻജിനെ പരിഷ്കരി ച്ചാണ് റെനോ അവതരിപ്പിക്കുന്നത്. 72 എച്ച്.പി പവറും 96 എൻ.എം ടോർക്കും എൻജിനിൽ നിന്ന് ലഭിക്കും. ലിറ്ററിന് 20 കി.മീറ്ററാണ് മൈലേജ്. ടർബോചാർജ്ഡ് എൻജിനുമായുള്ള ട്രൈബറും റെനോ വിപണിയിലെത്തിക്കും. ആ മോഡലിനൊപ്പം ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
ട്രൈബറിൻെറ ഉയർന്ന വകഭേദത്തിലാണ് എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം ഉൾപ്പെടുത്തിയിരിക്കുന്നത്. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയവയെ ഇൻഫോടെയിൻമെൻറ് സിസ്റ്റം പിന്തുണക്കും. ഡിജിറ്റൽ ഇൻസ്ട്രുമെേൻറഷൻ ക്ലസ്റ്റർ, മൂന്ന് റോകളിലും എ.സി വെൻറ്, കൂൾഡ് സെൻറർ ബോക്സ്, കീലെസ് എൻട്രി, പുഷ് സ്റ്റാർട്ട് ആൻഡ് സ്റ്റോപ്പ് ബട്ടൺ, ഡേ ടൈം റണ്ണിങ് ലൈറ്റോട് കൂടിയ പ്രൊജക്ടർ ഹെഡ്ലാമ്പ്, റിയർ വൈപ്പർ തുടങ്ങിയ സംവിധാനങ്ങളെല്ലാം ട്രൈബറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
സുരക്ഷക്കായി റിവേഴ്സ് പാർക്കിങ് സെൻസർ, എ.ബി.എസ്, രണ്ട് എയർബാഗുകൾ എന്നിവ സ്റ്റാൻഡേർഡായി നൽകിയിരിക്കുന്നു. ഉയർന്ന വേരിയൻറിൽ മുൻ വശത്ത് സൈഡ് എയർബാഗുകളും പിന്നിൽ കാമറയുമുണ്ട്.
84 ലിറ്ററാണ് ട്രൈബറിൻെറ ബൂട്ട് സ്പേസ്. സീറ്റുകൾ മടക്കിയിട്ടാൽ ബൂട്ട് സ്പേസ് 625 ലിറ്റർ വരെ വർധിപ്പിക്കാം.182mm ഗ്രൗണ്ട് ക്ലിയറൻസ് യാത്രാ സുഖവും ട്രൈബറിന് സമ്മാനിക്കുന്നുണ്ട്. ഒരു ഹാച്ച്ബാക്കിൻെറ വിലയിൽ എം.പി.വി നൽകാൻ കഴിയുന്നുവെന്നതാണ് ട്രൈബറിൻെറ പ്ലസ് പോയിൻറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.