കറുപ്പിൽ കുളിച്ച് ആഡംബരത്തിെൻറ തമ്പുരാൻ ഇന്ത്യൻ വിപണിയിൽ
text_fieldsറോൾസ് റോയ്സ് എസ്.യു.വി കള്ളിനാെൻറ ബ്ലാക്ക് ബാഡ്ജ് വകഭേദം ഇന്ത്യയിൽ പുറത്തിറങ്ങി. 8.2 കോടി രൂപയാണ് കള്ളിനാെൻറ പുതിയ പതിപ്പിെൻറ വില. കസ്റ്റമൈസേഷനനുസരിച്ച് വിലയിൽ മാറ്റം വരാം. റോൾസ് റോയ്സിെൻറ മുൻ മ ോഡലുകളായ ഗോസ്റ്റ്, റെയ്ത്, ഡോൺ എന്നിവയും കറുപ്പിൽ കുളിച്ച് വിപണിയിലെത്തിയിരുന്നു.
ഉയർന്ന നിലവാരത ്തിലുള്ള കറുപ്പിേൻറയും ക്രോമിേൻറയും സാന്നിധ്യമാണ് റോൾസ് റോയ്സ് കള്ളിനാെൻറ എക്സ്റ്റീരിയറിലെ പ ്രധാന സവിശേഷത. അലോയ് വീലിൽ തുടങ്ങി എക്ഹോസ്റ്റ് വരെ കളളിനാെൻറ ബ്ലാക്ക് ബാഡ്ജിന് തനത് ഡിസൈനാണ് റോൾസ് റോയ്സ് നൽകിയിരിക്കുന്നത്. ഇൻറീരിയറിൽ അപ്ഹോളിസ്റ്ററിയുടെ നിറം, ഫാബ്രിക് മെറ്റീരിയൽ, റൂഫിെൻറ തീം എന്നിവയിലെല്ലാം കസ്റ്റമൈസേഷൻ ലഭ്യമാണ്.
മുൻ സീറ്റ് യാത്രയേക്കാൾ പിൻസീറ്റിലെ യാത്രക്കാണ് റോൾസ് റോയ്സ് പ്രാധാന്യം നൽകുന്നത്. പിൻസീറ്റ് യാത്രക്കാർക്കായി 12 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം നൽകുന്നുണ്ട്. ഇതിനൊപ്പം ബ്ലൂറേ പ്ലെയർ, ഡിജിറ്റൽ ടെലിവിഷൻ, 18 സ്പീക്കറുകൾ എന്നിവയും കൂട്ടിച്ചേർത്തിട്ടുണ്ട്.
െനെറ്റ് വിഷൻ ഫങ്ഷൻ, പെഡസ്ട്രിയൻ ആൻഡ് വൈൽഡ് ലൈഫ് അലേർട്ട്, പനോരമിക് വ്യൂവോട് കൂടിയ നാല് കാമറ, ആക്ടീവ് ക്രൂയിസ് കൺട്രോൾ, വൈ-ഫൈ ഹോട്ട്സ്പോട്ട്, ഹെഡ്-അപ് ഡിസ്പ്ലേ, ക്രോസ് ട്രാഫിക്, ലൈൻ ഡിപാർച്ചർ വാണിങ് എന്നീ സാങ്കേതിക സംവിധാനങ്ങളും കള്ളിനാനിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
6.75 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് വി 12 എൻജിനാണ് കള്ളിനാന് കരുത്ത് പകരുന്നത്. മുൻ മോഡലുമായി താരതമ്യം ചെയ്യുേമ്പാൾ 28 ബി.എച്ച്.പി കരുത്തും 50 എൻ.എം അധിക ടോർക്കും പുതിയ മോഡൽ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.