ആഡംബരം നിറച്ച് റോൾസ് റോയ്സ് കള്ളിനാൻ
text_fieldsദക്ഷിണാഫ്രിക്കയിൽ നിന്ന് കണ്ടെടുത്ത അപൂർവ രത്നമായ കളളിനാെൻറ പേരിൽ റോൾസ് റോയ്സിെൻറ പുതിയ എസ്.യു.വി ഇന്ത്യയിലെത്തി. 6.95 കോടിയാണ് കള്ളിനാെൻറ ഇന്ത്യൻ വിപണിയിലെ വില. ആഗോള വിപണിയിൽ എസ്.യു.വി നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. ആഡംബരവും പെർഫോമൻസും ഒരു പോലെ സംയോജിപ്പിച്ചാണ് കള്ളിനാനെ റോൾസ് റോയ്സ് വിപണിയിലെത്തിക്കുന്നത്.
റോൾസ് റോയ്സ് ഫാൻറത്തിെൻറ അതേ ഡിസൈൻ പാറ്റേണാണ് കള്ളിനാനും പുറത്തിറങ്ങുന്നത്. ഫാൻറത്തിലേതിന് സമാനമായ വലിയ ഗ്രില്ലിൽ തന്നെയാണ് പുതിയ മോഡലിനും. ഗ്രില്ലിലെ റോൾസ് റോയ്സ് ലോഗോ എല്ലാവരുടെയും ശ്രദ്ധയാകർഷിക്കും. എൽ.ഇ.ഡി ഹെഡ് ലൈറ്റിനൊപ്പം ഡേ ടൈം റണ്ണിങ് ലൈറ്റും ഉൾക്കൊള്ളിച്ചിരിക്കുന്നു. വലിയ എയർ ഇൻഡേക്കുകളും സ്കിഡ് പ്ലേറ്റുകളുമാണ് മറ്റൊരു പ്രത്യേകത. റോൾസ് റോയ്സിെൻറ തനത് സൂയിസൈഡ് ഡോറുകൾ, 22 ഇഞ്ച് അലോയ് വീലുകൾ, പിന്നിലെ റൂഫ് മൗണ്ട്സ്പോയിലർ, റിയർ ഡിഫ്യൂസർ തുടങ്ങിയവയെല്ലാമാണ് എക്സ്റ്റീരിയറിലെ സവിശേഷതകൾ.
റോൾസ് റോയ്സിെൻറ ആഡംബരം പ്രകടമാകുന്ന രീതിയിലാണ് ഇൻറീരിയറിെൻറ ഡിസൈൻ. 12 ഇഞ്ച് ഇൻഫോടെയിൻമെൻറ് സ്ക്രീനുകൾ, ബ്ലൂറേ ഡിസ്പ്ലേ ടി.വി, 10 സ്പീക്കറുകൾ, ലതർ ഫിനീഷിഡ് ഇൻറീരിയർ, ഫാബ്രിക് കാർപ്പെറ്റ് എന്നിങ്ങനെ ആഡംബരം മുഴുവൻ ഉൾക്കൊള്ളിച്ചാണ് ഡിസൈൻ. വ്യൂയിങ് സ്യൂട്ടാണ് മോഡലിെൻറ മറ്റൊരു ആകർഷണം. സ്വിച്ചിട്ടാൽ പിന്നിലെ ബൂട്ട് തുറന്ന് രണ്ട് കസേരകളും ചെറിയ മേശയും പുറത്തേക്ക് വരുന്നതാണ് സംവിധാനം. ഒാപ്ഷണലായാണ് റോൾസ് റോയ്സ് വ്യൂയിങ് സ്യൂട്ട് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
6.75 ലിറ്റർ V12 എൻജിനാണ് റോൾസ് റോയ്സ് കരുത്ത് പകരുക. 563 ബി.എച്ച്.പി കരുത്തും 850 എൻ.എം ടോർക്കുമാണ് എൻജിൻ നൽകുക. പരുക്കൻ പ്രതലങ്ങളിൽ സഞ്ചരിക്കുന്നതിനായി ആൾ വീൽ ഡ്രൈവ് സിസ്റ്റം നൽകിയിട്ടുണ്ട്. നൈറ്റ് വിഷൻ, വിഷൻ അസിസ്റ്റ്, വൈൽഡ് ലൈഫ് ആൻഡ് പെഡസ്ട്രിയൻ വാർണിങ് സിസ്റ്റം തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളെല്ലാം റോൾസ് റോയ്സിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.