ഒടുവിൽ ഹ്യൂണ്ടായ് സാൻട്രോ എത്തി
text_fieldsെഎ 10 എത്തിയപ്പോൾ വിപണിയിൽ നിന്ന് പതിയെ പിൻമാറിയ മോഡലാണ് ഹ്യൂണ്ടായ് സാൻേട്രാ. മോഡലിെൻറ രണ്ടാം വരവിനെ കുറിച്ച് നിരവധി തവണ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ, ഒൗദ്യോഗികമായി സാൻട്രോ എന്ന് പുറത്തിറങ്ങുമെന്ന് ഹ്യുണ്ടായ് വ്യക്തമാക്കിയിരുന്നില്ല. ഇപ്പോൾ അക്കാര്യത്തിൽ വ്യക്തതയുമായി ഹ്യുണ്ടായ് രംഗത്തെത്തിയിരിക്കുകയാണ്. ഒക്ടോബർ 23ന് സാൻട്രോ ഒൗദ്യോഗികമായി പുറത്തിറങ്ങുമെന്നാണ് ഹ്യുണ്ടായ് അറിയിച്ചിരിക്കുന്നത്. ഒക്ടോബർ 10 മുതൽ ബുക്കിങ് ആരംഭിക്കുമെന്നും ഹ്യൂണ്ടായി വ്യക്തമാക്കിയിട്ടുണ്ട്.
ക്രോമിൽ പൊതിഞ്ഞ ഗ്രില്ലും അതിനോട് ചേർന്ന് നിൽക്കുന്ന ഫോഗ്ലാമ്പുമാണ് ഹ്യുണ്ടായ് പുതിയ മോഡലിനായി നൽകിയിരിക്കുന്നത്. എൽ.ഇ.ഡി ഹെഡ്ലൈറ്റിന് പകരം ഹാലജൻ ലൈറ്റുകളാണ് സാൻട്രോക്ക് പ്രകാശമേകുക. പഴയ സാൻട്രോയുടെ അതേ ടോൾബോയ് ഡിസൈൻ തന്നെയാണ് പുതിയ മോഡലും പിന്തുടരുന്നത്. ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്ന രീതിയിലാണ് വീൽ ആർച്ചുകളുടെ ഡിസൈൻ.
ഇൻറീരിയറും സൗകര്യങ്ങൾ ഒട്ടും കുറക്കാതെയാണ് ഹ്യുണ്ടായ് കാറിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഉയരത്തിലുള്ള സീറ്റിങ് പോസിഷൻ കയറുന്നതിനും ഇറങ്ങുന്നതിനും സൗകര്യപ്രദമാണ്. മികച്ച് തൈ സപ്പോർട്ട് നൽകുന്ന സീറ്റുകൾ യാത്ര സുഖകരമാക്കുന്നു. മുൻ പിൻ സീറ്റുകൾക്ക് നൽകിയ ഉയരം ക്രമീകരിക്കാൻ കഴിയുന്ന ഹെഡ് റെസ്റ്റുകളാണ് മറ്റൊരു പ്രത്യേകത. ഏഴ് ഇഞ്ച് ഇൻഫോടെയിൻമെൻറ് സിസ്റ്റം, പിൻസീറ്റ് യാത്രികർക്കുള്ള എ.സി വെൻറ് എന്നിവയെല്ലാമാണ് ഇൻറീരിയറിലെ മറ്റ് പ്രത്യേകതകൾ.
1.1 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എൻജിനാണ് മോഡലിെൻറ ഹൃദയം. 5500 ആർ.പി.എമ്മിൽ 63 ബി.എച്ച്.പിയായിരിക്കും പരമാവധി കരുത്ത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം മാനുവൽ ഒാട്ടമേറ്റഡ് ട്രാൻസ്മിഷനും ഉണ്ടാവുമെന്നാണ് പ്രതീക്ഷ. വിലയെ കുറിച്ച് കമ്പനി സൂചനകളൊന്നും നൽകിയിട്ടില്ലെങ്കിലും 3.5 ലക്ഷം മുതൽ 4.5 ലക്ഷം വരെയായിരിക്കും ഹ്യുണ്ടായിയുടെ പുതിയ കരുത്തെൻറ വിലയെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.