600 എച്ച്.പി കരുത്തുമായി വോൾവോ പോൾസ്റ്റാർ
text_fieldsവോൾവോയുടെ പോൾസ്റ്റാർ ബ്രാൻഡിന് കീഴിൽ പോൾസ്റ്റാർ-1 എന്ന കാറുമായി കമ്പനി. 600 എച്ച്.പിയുടെ കരുത്തുമായാണ് പോൾസ്റ്റാർ-1 എന്ന സുന്ദരൻ നിരത്തുകൾ കീഴടക്കാൻ ഒരുങ്ങുന്നത്. 2019ൽ കാർ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച ഷാങ്ഹായിൽ നടന്ന ചടങ്ങിൽ വോൾവോ കമ്പനി പുതിയ മോഡൽ അവതരിപ്പിച്ചു.
218 എച്ച്.പി പവർ നൽകുന്ന രണ്ട് ഇലക്ട്രിക് മോേട്ടാറുകളും 2-0 ലിറ്റർ ഫോർ സിലിണ്ടർ ഗ്യാസ്ഒാലിൻ എൻജിനും കൂടിച്ചേരുേമ്പാൾ കാറിെൻറ കരുത്ത് 600 എച്ച്.പിയിലേക്ക് എത്തും. ഒരു ചാർജിൽ 150 കിലോ മീറ്റർ വരെ സഞ്ചരിക്കാനുള്ള ശേഷി ഇലക്ട്രിക് മോേട്ടാറുകൾക്ക് നൽകും.
എൻജിനിൽ മാത്രമല്ല പോൾസ്റ്റാർ അൽഭുതങ്ങൾ ഒളിപ്പിച്ചിരിക്കുന്നത്. വാഹനത്തിനുള്ളിൽ നിന്ന് തന്നെ അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിക്കൽ സസ്പെൻഷനാണ് കാറിലെ മറ്റൊരു പ്രധാനഘടകം. ഭാരം കുറക്കുന്നതിനായി കാർബൺ ഫൈബർ ബോഡിയാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതുമൂലം കൂടുതൽ മൈലേജ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
വോൾവോയുടെ കാറുകളിൽ കാണുന്ന ചില ഘടകങ്ങൾ പോൾസ്റ്റാറിലുമുണ്ട്. ഡാഷ്ബോർഡിന് വോൾവോയുടെ മറ്റ് മോഡലുകളുമായി സാമ്യമുണ്ട്. ഇൻഫോടെയിൻമെൻറ് സിസ്റ്റവും മറ്റ് മോഡലുകളിൽ നിന്ന് കടംകൊണ്ടതാണ്.
ബി.എം.ഡബ്ളിയുവിെൻറ എം ഡിവിഷനിൽ നിന്നും മെഴ്സിഡെസിെൻറ എ.എം.ജിയിൽ നിന്നും തീർത്തും വ്യത്യസ്തമാണ് വോൾവോയുടെ പെർഫോമൻസ് ഡിവിഷൻ. പെർഫോമൻസിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ ഭാവിയെ കൂടി മുൻനിർത്തിയാണ് പോൾസ്റ്റാറിെൻറ നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.