സ്കോഡ കരോഖ് ഇന്ത്യൻ വിപണിയിൽ; കൂടെ പരിഷ്കരിച്ച സൂപർബും റാപിഡും
text_fieldsമൂന്ന് വ്യത്യസ്ത മോഡലുകൾ ഇന്ത്യയിൽ ഒരേദിവസം പുറത്തിറക്കി സ്കോഡ. കോംപാക്ട് എസ്.യു.വിയായ കരോഖ്, പരിഷ്കരിച്ച സൂപർബ്, റാപിഡ് എന്നിവയാണ് ചൊവ്വാഴ്ച പുറത്തിറങ്ങിയത്. വിർച്വൽ പ്രസ് കോൺഫറൻസ് വഴിയാണ് മൂന്ന് വാഹനങ്ങളും വിപണിയിലെത്തിയത്. ബി.എസ് 6 മാനദണ്ഡപ്രകാരമുള്ള പെട്രോൾ എൻജിനുകളാണ് ഈ വാഹനങ്ങൾക്ക് നൽകിയിരിക്കുന്നത്.
കാത്തിരിപ്പിനൊടുവിൽ കരോഖ്
ഒരുപാട് കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കരോഖ് ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞവർഷം ഈ വാഹനം വിദേശ നിരത്തുകൾ കീഴടക്കിയിരുന്നു. നേരത്തെയുണ്ടായിരുന്നു യെതിയുടെ പിൻഗാമിയായാണ് കരോഖിെന ചെക്ക് വാഹനനിർമാണ കമ്പനി അവതരിപ്പിക്കുന്നത്. 24.99 ലക്ഷമാണ് ഇതിെൻറ ഷോറൂം വില. 1.5 ലിറ്റർ ടർബോചാർജ്ഡ് ടി.എസ്.ഐ പെട്രോൾ എൻജിനാണ് കരോഖിെൻറ ഹൃദയം. പരമാവധി 148 ബി.എച്ച്.പിയും 250 എൻ.എം ടോർക്കുമാണ് ഈ എൻജിൻ നൽകുക. 7 സ്പീഡ് ഡി.എസ്.ജി ഒാട്ടോമാറ്റിക് ഗിയർബോക്സാണ് ഈ വഹനത്തിനുള്ളത്. ഒമ്പത് സെക്കൻഡ് മതി വേഗത പൂജ്യത്തിൽനിന്ന് നൂറിലെത്താൻ.
അന്താരാഷ്ട്ര തലത്തിൽ ഫോർവീൽ ഡ്രൈവ് മോഡലാണെങ്കിൽ, ഇന്ത്യയിൽ ലഭിക്കുക ഫ്രണ്ട്വീൽ ഡ്രൈവ് മോഡൽ മാത്രമാണ്. 16 ഇഞ്ച് അലോയ് വീലുകൾ പുതുമ നിറഞ്ഞതാണ്. അകത്ത് ബീജ്-ബ്ലാക്ക് നിറത്തിലുള്ള ഇൻറീരിയർ ഏറെ ഭംഗി നൽകുന്നു. ആപ്പിൾ കാർ േപ്ല, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയ ഫീച്ചറുകളും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്യുവൽ സോൺ ൈക്ലമറ്റ് കൺട്രോൾ, ഇലക്ട്രിക്കലായി നീക്കാവുന്ന ഡ്രൈവർ സീറ്റ്, പനോരമിക് സൺറൂഫ്, ഒമ്പത് എയർബാഗുകൾ, പാർക്ക്ട്രോണിക് സംവിധാനം, എ.ബി.എസ്, ഇ.ബി.ഡി തുടങ്ങി നിരവധി ഫീച്ചറുകളും കരോഖിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ലിറ്ററിന് 16.95 കിലോമീറ്റർ ഇന്ധനക്ഷമത കമ്പനി അവകാശപ്പെടുന്നു. ജീപ്പ് കോംപസായിരിക്കും ഈ ഫൈവ് സീറ്റർ എസ്.യു.വിയുടെ പ്രധാന എതിരാളി.
പുതുഹൃദയവുമായി റാപിഡ്
1.0 ടി.എസ്.ഐ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് പുതിയ സ്കോഡ റാപിഡിെൻറ ഹൃദയം. പരമാവധി 108 ബി.എച്ച്.പിയും 175 എൻ.എം ടോർക്കുമാണ് ഈ എൻജിൻ നൽകുക. 6 സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡാണ്. ഇത് കൂടാതെ 7 സ്പീഡ് ടോർക്ക് കൺവർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും ലഭ്യമാണ്.
പഴയ മോഡലിനേക്കാൾ 23 ശതമാനം അധികം ഇന്ധനക്ഷമത പ്രതീക്ഷിക്കാം. അതേസമയം, ഡിസൈനിങ്ങിലും ഡൈമൻഷനിലും പഴയ റാപിഡിനോട് സാമ്യമാണെങ്കിലും കൂടതൽ സ്പോർട്ടിയായി മാറിയിട്ടുണ്ട്. 16 ഇഞ്ച് അലോയ് വീൽസ്, എൽ.ഇ.ഡി ഹെഡ്ലാമ്പ്സ്, ഡി.ആർ.എൽ എന്നിവക്കെല്ലാം മാറ്റം വന്നു. 7.49 ലക്ഷം മുതൽ 11.79 ലക്ഷം വരെയാണ് ഷോറൂം വില.
റിയലി സൂപർബ്
അടിമുടി മാറിയാണ് സൂപർബിെന സ്കോഡ പുറത്തിറക്കിയത്. ഡൽഹിയിൽനിന്ന് നടന്ന ഓട്ടോ എക്പോയിലായിരുന്നു ഈ വാഹനത്തെ ആദ്യമായി അവതരിപ്പിച്ചത്. രണ്ട് വ്യത്യസ്ത വേരിയൻറുകളിൽ ഈ ലക്ഷ്വറി സെഡാൻ ലഭ്യമാണ്. സ്പോർട്ട്ലൈൻ ട്രിം, ലോറിൻ & െക്ലമൻറ് ട്രിം എന്നിവക്ക് യഥാക്രമം 29.99 ലക്ഷവും 32.99 ലക്ഷവുമാണ് ഷോറൂം വില. പരിഷ്കരിച്ച ബട്ടെർൈഫ്ല ഗ്രില്ല്, പുതിയ എൽ.ഇ.ഡി ഹെഡ്ലാമ്പുകൾ, 17 ഇഞ്ച് ഇരട്ടനിറത്തിലുള്ള അലോയ് വീലുകൾ എന്നിവയെല്ലാം പുതുമയുള്ളതാണ്. മുന്നിലെ ബംബറിനും രൂപമാറ്റം സംഭവിച്ചു. പഴയ മോഡലിനേക്കാൾ എട്ട് എം.എം നീളവും വർധിച്ചു. ‘സി’ ആകൃതിയിലുള്ള എൽ.ഇ.ഡി ടെയിൽലൈറ്റുകൾ പിന്നിലും കൂടുതൽ സ്പോർട്ടി ലുക്ക് നൽകുന്നു.
നിരവധി ഫീച്ചറുകളാലും സുരക്ഷ സൗകര്യങ്ങളാലും ഈ വാഹനം സമ്പന്നമാണ്. ഫോക്സ്വാഗൺ ടിഗ്വാനിലുള്ള 2.0 ലിറ്റർ പെട്രോൾ എൻജിൻ തന്നെയാണ് സൂപർബിനും കരുത്തേകുക. പരമാവധി 187 ബി.എച്ച്.പിയും 320 എൻ.എം ടോർക്കുമാണ് ഈ എൻജിൻ ഉൽപ്പാദിപ്പിക്കുന്നത്. 7 സ്പീഡ് ഡി.എസ്.ജി ഒാട്ടോമാറ്റിക് ഗിയർബോക്സാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ലിറ്ററിന് 15.10 കിലോമീറ്റർ ഇന്ധനക്ഷമത പ്രതീക്ഷിക്കാം. മൂൺ ൈവറ്റ്, റേസ് ബ്ലൂ, സ്റ്റീൽ ഗ്രേ എന്നീ നിറങ്ങളിൽ വാഹനം ലഭ്യമാണ്. ഫോക്സ്വാഗൺ പസ്സാറ്റ്, ഹോണ്ട അക്കോർഡ് എന്നിവയെല്ലാമാകും എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.