കോഡിയാക്കിെൻറ പെർഫോമൻസ് വേർഷനുമായി സ്കോഡ-Video
text_fieldsസ്കോഡയുടെ കരുത്തൻ എസ്.യു.വി കോഡിയാക്കിെൻറ പെർഫോമൻസ് വേർഷനുമായി സ്കോഡ. കോഡിയാക്കിെൻറ പെർഫോമൻസ് വകഭേദമായ ആർ.എസ് വൈകാതെ തന്നെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണിയിലെത്തുന്നതിന് മുന്നോടിയായി ജർമ്മനിയിലെ ന്യൂർബർഗ്രിങ്ങിലെ റേസ്ട്രാക്കിൽ കാർ ടെസ്റ്റ് ചെയ്യുന്നതിെൻറ ടീസർ വിഡിയോ സ്കോഡ പുറത്ത് വിട്ടു.
പ്രശസ്ത വനിത റേസ് ഡ്രൈവറായ സബൈൻ ശ്മിസാണ് വീഡിയോയിൽ സ്കോഡ കോഡിയാക്കിനെ പരിചയപ്പെടുത്തുന്നത്. ജൂൺ 14ന് കോഡിയാക് ആർ.എസ് വിപണിയിലെത്തും.
2.0 ലിറ്റർ ഫോർ സിലിണ്ടർ ടി.ഡി.െഎ എൻജിനാണ് കോഡിയാകിന് കരുത്ത് പകരുക. 237 ബി.എച്ച്.പി പവറും 500 എൻ.എം ടോർക്കും എൻജിൻ നൽകും. ആൾ വീൽ ഡ്രൈവ് സിസ്റ്റത്തോട് കൂടിയാണ് കോഡിയാക് വിപണിയിലെത്തുക. മോഡലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.