ടൊയോട്ട ഇനി മാരുതിയുടെ രൂപത്തിൽ, ഗ്ലാൻസക്കുശേഷം എ ക്രോസിെൻറ ഊഴം
text_fieldsകുറേ നാളുകൾക്കുമുമ്പാണ് ടൊയോട്ട ഗ്ലാൻസയെന്ന ഹാച്ച് ബാക്ക് കാർ പുറത്തിറക്കിയത്. വാഹനം കണ്ടവരൊക്കെ മൂക്കത്ത് വിരൽവെച്ചു. ഇത് നമ്മുടെ ബലേനൊ അല്ലേയെന്നായിരുന്നു അവരുടെ സംശയം. സംഗതി ശരിയായിരുന്നു. ബലേനോയുടെ പേരും ലോഗോയും മാറ്റിയാണ് ടൊയോട്ട ഗ്ലാൻസ പുറത്തിറക്കിയത്. രണ്ട് ജാപ്പനീസ് സിർമാതാക്കൾ തമ്മിലുള്ള കരാറിെൻറ ഭാഗമായിട്ടായിരുന്നു ഈ വാഹന മറിമായം.
ടൊയോട്ടയും സുസുക്കിയും തങ്ങളുടെ മോഡലുകൾ പരസ്പരം വച്ചുമാറാനും സാങ്കേതികവിദ്യ പങ്കുവയ്ക്കാനും കരാറുണ്ടാക്കിയിരുന്നു. ഈ കരാർ പ്രകാരം അടുത്തതായി വരാൻ പോകുന്നത് സുസുക്കി എ.േക്രാസായിരിക്കും. ടൊേയാട്ടയുടെ RAV4 എസ്.യു.വിയാണ് എ ക്രോസ്ആയി മാറുന്നത്. വിറ്റാരക്കും മുകളിൽ ഏറ്റവും വലിയ എസ്.യു.വി ആയിട്ടായിരിക്കും എക്രോസിനെ സുസുക്കി വിപണിയിലെത്തിക്കുക.
ടാറ്റ ഹാരിയറിനേക്കാൾ വലുപ്പമുള്ള വാഹനമാണിതെന്ന് സാമാന്യമായി പറയാം. RAV4നെ ടൊയോട്ട ഹൈബ്രിഡ് ആയിട്ടാണ് വിപണിയിലെത്തിക്കുന്നത്. അങ്ങിനെയെങ്കിൽ 175എച്ച്.പി കരുത്തുള്ള 2.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനായിരിക്കും എ ക്രോസിൽ വരിക. ഒപ്പം ഒരു ഇലക്ട്രിക് മോട്ടോറും ഉണ്ടാകും. തൽക്കാലം എ ക്രോസിെൻറ ആഗോളഅവതരണമാണ് സുസുക്കി നടത്തുന്നത്.
ഇന്ത്യയിലേക്ക് എന്ന് വാഹനെമത്തും എന്ന ചോദ്യത്തിന് കൃത്യമായൊരുത്തരം സുസുക്കി നൽകിയിട്ടില്ല. എന്നാൽ മാരുതി ബ്രെസ്സ അർബർ ക്രൂയിസർ എന്നപേരിൽ ടൊയോട്ട ഉടൻ ഇന്ത്യയിലെത്തിക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.