എർട്ടിഗ കൂടുതൽ സ്പോർട്ടിയാവുന്നു; ജി.ടി പതിപ്പുമായി മാരുതി
text_fieldsഎം.പി.വി എർട്ടിഗയുടെ സ്പോർട്ടി പതിപ്പ് മാരുതി പുറത്തിറക്കുന്നു. എർട്ടിഗ ജി.ടിയെന്നാണ് പുതിയ പതിപ്പിെ ൻറ പേര്. ഇന്തോനേഷ്യൻ വിപണിയിലാണ് എർട്ടിഗ സ്പോർട്ടിയായി അവതരിക്കുക. ഇന്ത്യൻ വിപണിയിലേക്ക് സ്പോർട്ടി എ ർട്ടിഗ എത്തുമോയെന്ന കാര്യം വ്യക്തമല്ല. മാർച്ച് 22നാണ് മോഡൽ ഇന്തോനേഷ്യൻ വിപണിയിൽ പുറത്തിറങ്ങുക. എന്നാൽ, ഇന്ത്യൻ വിപണിയിൽ മോഡൽ എപ്പോൾ പുറത്തിറങ്ങുമോയെന്ന് മാരുതി വ്യക്തമാക്കിയിട്ടില്ല.
പൂർണമായും ബ്ലാക്ക് തീമിലാണ് എർട്ടിഗ ജി.ടിയുടെ ഡിസൈൻ മാരുതി നിർവഹിച്ചിരിക്കുന്നത്. ക്രോമിൽ പൊതിഞ്ഞ ഗ്രില്ലിന് പകരം ബ്ലാക്കിലാണ് ഇക്കുറി എർട്ടിഗയുടെ ഗ്രിൽ. ബംപറിെൻറ ഡിസൈനിലും മാറ്റമുണ്ട്. സൈഡ് സ്കേർട്ടുകൾ, റിയർ ബംബറിൽ ഡിഫ്യൂസർ ഫോക്സ്, റൂഫ് മൗണ്ടഡ് റിയർസ്പോയിലർ എന്നിവ നൽകിയിട്ടുണ്ട്. കറുത്ത നിറത്തിൽ തന്നെയാണ് അലോയ് വീലും.
ഇൻറീരിയറിൽ മൾട്ടിഫംങ്ഷണൽ സ്റ്റിയറിങ് വീൽ, ബ്ലാക്ക് ഫിനിഷിലുള്ള ഡാഷ്ബോർഡ്, സീറ്റുകൾ, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം, ക്ലൈമറ്റ് കംൺട്രോൾ തുടങ്ങിയവയാണ് സവിശേഷതകൾ. ഡ്യുവൽ എയർബാഗുകൾ,സീറ്റ്ബെൽറ്റ് റിമൈൻഡർ, എ.ബി.എസ്, ഇ.ബി.ഡി, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയവയാണ് സുരക്ഷാ സംവിധാനങ്ങൾ.1.5 ലിറ്റർ പെട്രോൾ എൻജിനും 1.3 ലിറ്റർ ഡീസൽ എൻജിനുമാണ് എർട്ടിഗയിലുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.