ജിപ്സിയുടെ പകരക്കാരനാവാൻ ജിംനി ഇന്ത്യയിൽ
text_fieldsഎസ്.യു.വി വിപണിയിലെ ആധിപത്യം ലക്ഷ്യമിട്ട് മാരുതി പുറത്തിറക്കുന്ന ജിംനി ഡൽഹി ഓട്ടോ എക്സ്പോയിൽ അവതരിപ ്പിച്ചു. ഇന്ത്യൻ വിപണിയിലെ ഹാച്ച്ബാക്ക്, സെഡാൻ സെഗ്മെൻറുകളിൽ അനിഷേധ്യമായ സാന്നിധ്യമാണ് മാരുതി . എന്നാൽ, എസ്.യു.വി വിപണിയിൽ ക്ലച്ച് പിടിക്കാൻ മാരുതിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഈ കുറവ് നികത്തുന്നതിനാണ് ജിംനിയെ അവതരിപ്പിച്ചത്.
നിരത്തിൽ നിന്ന് ജിപ്സി പിൻവാങ്ങിയതോടെ സെഗ്മെൻറിൽ മാരുതിക്ക് കളംനിറഞ്ഞ് കളിക്കാൻ താരങ്ങൾ കുറവാണ്. എർട്ടിഗ, ബ്രെസ, എക്സ് എൽ 6, എസ് ക്രോസ് എന്നിവയിൽ എസ്.യു.വി എന്ന പേരിനോട് ചേർത്തുവെക്കാൻ സാധിക്കുക എക്സ്.എൽ 6, എസ് ക്രോസ് എന്നിവയെ മാത്രമാണ്. ഈ പോരായ്മ പരിഹരിക്കുകയാണ് ജിംനിയിലൂടെ മാരുതി ലക്ഷ്യംവെക്കുന്നത്.
ഫോർവീൽ ഡ്രൈവ് ടെക്നോളജിയിൽ ബോക്സി പ്രൈാഫൈലുമായാണ് ജിംനിയുടെ വരവ്. മാരുതിയുടെ മുൻ മോഡലുകളിൽ കണ്ട 1.5 ലിറ്റർ പെട്രോൾ എൻജിൻ തന്നെയാണ് ജിംനിയുടേയും ഹൃദയം. 100 ബി.എച്ച്.പി കരുത്തും 130 എൻ.എം ടോർക്കും എൻജിൻ നൽകും. അഞ്ച് സ്പീഡ് മാനുവലും നാല് സ്പീഡ് ഓട്ടോമാറ്റിക്കുമായിരിക്കും ട്രാൻസ്മിഷൻ.
ഡിസൈനിൽ പഴയ രീതികൾ തന്നെയാണ് ജിംനിയും പിന്തുടരുന്നത്. കണ്ടുമറന്ന എസ്.യു.വിയുടെ രൂപഭാവങ്ങളാണ് ജിംനിക്കുമുള്ളത്. സ്വകയർ ലൈൻ, വലിയ വീൽ ആർച്ച്, റൂഫ് ലൈൻ എന്നിവയാണ് ജിംനിയുടെ പ്രധാന എക്സ്റ്റീരിയർ സവിശേഷതകൾ. ഇൻറീരിയറിന് ഡിസയറിനോടും എക്സ്.എൽ 6നോടുമാണ് സാമ്യം. 194 രാജ്യങ്ങളിൽ വിൽപനയുള്ള ജിംനി ഇന്ത്യയിലെത്തുേമ്പാൾ മാരുതി ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.