Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right32 കിലോ മീറ്റർ...

32 കിലോ മീറ്റർ മൈലജുള്ള സ്വിഫ്​റ്റ്​ ഇന്ത്യയിലെത്തുമോ?

text_fields
bookmark_border
swift-23
cancel

മാരുതിയുടെ ഏറ്റവും ജനപ്രിയ ഹാച്ച്​ബാക്കാണ്​ സ്വിഫ്​റ്റ്​. സ്വിഫ്​റ്റി​​െൻറ ഇന്ത്യയിലിറങ്ങിയ പതിപ്പുകളെല്ലാം തരംഗമായിരുന്നു. ഇപ്പോൾ 32 കിലോ മീറ്റർ മൈലേജ്​ ലഭിക്കുന്ന സ്വിഫ്​റ്റി​​െൻറ ഹൈബ്രിഡ്​ വകഭേദം ഇൻഡോനേഷ്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ്​ മാരുതി​. ഹൈബ്രിഡ്​ സ്വിഫ്​റ്റ്​ ഇന്ത്യൻ വിപണിയിലെത്തുമോ എന്നതാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​.

2017 ജൂലൈയിൽ ജാപ്പനീസ്​ വിപണിയിൽ ഹൈബ്രിഡ്​ സ്വിഫ്​റ്റ്​ മാരുതി അവതരിപ്പിച്ചിരുന്നു. ​പെട്രോൾ എൻജിനും ഇലക്​ട്രിക്​ മോ​േട്ടാറുമാണ്​ സ്വിഫ്​റ്റ്​ ഹൈബ്രിഡിനെ ചലിപ്പിക്കുന്നത്​. 1.2 ലിറ്റർ പെട്രോൾ എൻജിൻ 91പി.എസ്​ പവറും 118 എൻ.എം ടോർക്കും നൽകും. ഇതിനൊപ്പമുള്ള ഇലക്​ട്രിക്​ മോ​േട്ടാറിൽ നിന്ന്​ 13.6 പി.എസ്​ പവറും 30 എൻ.എം ടോർക്കും ലഭിക്കും. 100 വോൾട്ടി​​െൻറ ലിഥിയം ​അയേൺ ബാറ്ററിയാണ്​ ഇലക്​ട്രിക്​ മോ​േട്ടാറിന്​ കരുത്ത്​ പകരുക. 

ജപ്പാനിൽ പുറത്തിറക്കിയ ഹൈബ്രിഡിന്​ സ്വിഫ്​റ്റിന്​ 32 കിലോ മീറ്റർ മൈലേജാണ്​ കമ്പനി വാഗ്​ദാനം ചെയ്​തത്​​. രൂപഭാവങ്ങളിൽ ഹൈബ്രിഡ്​ സ്വിഫ്​റ്റിൽ പ്രധാനമാറ്റങ്ങളൊന്നുമില്ല. ഹണികോംബ്​ മെഷ്​ ഫ്രണ്ട്​ ഗ്രില്ലിൽ ഹൈബ്രിഡ്​ജ്​ ബാഡ്​ജ്​ മാത്രമാണ്​ മോഡലിലെ പ്രധാന മാറ്റം. ഡൽഹി ഒാ​േട്ടാഎക്​സ്​പോയിൽ ഹൈബ്രിഡി സ്വിഫ്​റ്റിനെ മാരുതി അവതരിപ്പിച്ചുവെങ്കിലും മോഡൽ എന്ന്​ പുറത്തിറങ്ങുമെന്ന്​ അറിയിച്ചിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemaruthi suzkimalayalam newsHybrid swift
News Summary - Suzuki Swift Hybrid showcased in Indonesia; could it launch in India?-Hotwheels
Next Story