എതിരാളികളില്ലാതെ സ്വിഫ്റ്റ്
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള കാറെന്ന റെക്കോർഡ് മാരുതി സുസുക്കിയുടെ 'സ്വിഫ്റ്റ്' സ്വന്തമാക്കി. 2016ൽ പ്രമുഖ ഒാൺലൈൻ പോർട്ടൽ നടത്തിയ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രീമിയം കാറുകളിൽ ഇന്ത്യക്കാർക്ക് പ്രിയം 'ഒാഡി'യോടാണെന്നും സർവേയിലുണ്ട്. ബൈക്കുകളിൽ ഒന്നാം സ്ഥാനത്ത് എത്തിയത് പൾസറാണ്.
കാറുകളിൽ ടൊയോട്ടയുടെ എം.പി.വിയായ 'ഇന്നോവ'യും ഹോണ്ടയുടെ ഇടത്തരം സെഡാനായ 'സിറ്റി'യുമാണ് സ്വിഫ്റ്റിന് പിന്നിൽ ഇടം പിടിക്കുന്നത്. തുടർച്ചയായ രണ്ടാം വർഷമാണ് ഒാൺലൈൻ രംഗത്തെ ജനപ്രീതിയിൽ സ്വിഫ്റ്റ് ഒന്നാം സ്ഥാനത്ത് എത്തുന്നത്.
'പൾസർ' കഴിഞ്ഞാൽ ബൈക്കുകളിൽ ജനപ്രീതി ഹിറോയുട 'പാഷൻ പ്രോ'യ്ക്കും ബജാജിെൻറ' ഡിസ്കവറി'നുമാണ്. ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഹിറോയുടെ 'െസപല്ൻഡർ' ഇടം പിടിച്ചില്ലായെന്നതും ശ്രദ്ധേയമാണ്. സ്കൂട്ടറുകളിൽ എതിരാളികളില്ലാതെ മുന്നേറുന്ന 'ആക്ടിവ'ക്ക് തന്നെയാണ് ഒന്നാം സ്ഥാനം. സുസുക്കിയുടെ 'ആക്സസും' ഹോണ്ടയുടെ 'ഏവിയേറ്ററു'മാണ് അടുത്ത സ്ഥാനങ്ങളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.