ടീസറിൽ വിരിഞ്ഞ ടി ക്രോസ്
text_fieldsഒരു സിനിമ വരുന്നതിന് മുമ്പ് അതിെൻറ പ്രചാരണാർഥം എന്തൊക്കെയാണ് ചെയ്യാനാവുക. ഇപ്പോഴത്തെ ട്രെൻഡനുസരിച്ച് ആദ്യം ഫസ്റ്റ്ലുക്ക് പോസ്റ്റർ, പിന്നെ മോഷൻ പോസ്റ്റർ, തുടർന്ന് ടീസർ , അവസാനം ട്രെയിലർ എന്നിവയെത്തും. ഒരു വാഹനം പുറത്തിറക്കുന്നതിന് മുമ്പ് കമ്പനി ഇതുവരെ എന്തൊക്കെയാണ് ചെയ്തിരുന്നത്. ഒരു കൺസപ്റ്റ് മോഡൽ അവതരിപ്പിക്കുക എന്നതിൽ കവിഞ്ഞ് വലിയ ബഹളമൊന്നും സാധാരണ നടത്താറില്ല. ഏതെങ്കിലുമൊരു ഒാേട്ടാ എക്സ്പോയിലായിരിക്കും കൺസപ്റ്റ് അവതരിപ്പിക്കുക. യഥാർഥ വാഹനം പുറത്തിറങ്ങുേമ്പാൾ കൺസപ്റ്റുമായി വലിയ ബന്ധമൊന്നും ഉണ്ടാകാറുമില്ല. വാഹനങ്ങളുടെ രൂപവും ഭാവവുമെല്ലാം വെളിപ്പെടുത്തുന്നതിൽ രഹസ്യാത്മകത എല്ലാ നിർമാതാക്കളും നിലനിർത്തിയിരുന്നു. പരീക്ഷണ ഒാട്ടം നടത്തുേമ്പാൾപോലും സ്റ്റിക്കറുകൾ ഒട്ടിച്ച് വാഹനത്തെ മൂടിവെക്കാൻ അവർ ജാഗ്രതപുലർത്താറുണ്ട്. തങ്ങളുടെ നീക്കങ്ങൾ എതിരാളികൾ അറിയാതിരിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
എന്നാൽ, പതിവിൽനിന്ന് വിപരീതമായി കഴിഞ്ഞദിവസം ഫോക്സ്വാഗൺ ഒരു ടീസർ പുറത്തിറക്കി. കമ്പനിയുടെ രണ്ട് വമ്പന്മാരെ ഉൾപ്പെടുത്തിയായിരുന്നു ടീസർ. ഫോക്സ്വാഗൺ ഡിസൈൻ ഹെഡ് ക്ലോസ് ബിഷോഫും മാനേജ്െമൻറ് കമ്മിറ്റി അംഗം ജർജൻ സ്റ്റോക്ക്ഹാമുമാണ് 46 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിൽ വരുന്നത്. പുതുതായി അവതരിപ്പിക്കുന്ന വാഹനത്തിെൻറ രേഖചിത്രങ്ങളും പേരുമെല്ലാം ടീസറിൽ അവർ വെളിപ്പെടുത്തി. ജനപ്രിയ ഹാച്ചായ പോളോയെ അടിസ്ഥാനമാക്കി കുഞ്ഞൻ എസ്.യു.വിയാണ് പുതുതായി വരാൻപോകുന്നത്. പേര് ടി ക്രോസ്. ഇന്ത്യയിൽ ഹ്യുണ്ടായ് ക്രെറ്റക്കും മാരുതി ബ്രെസ്സക്കും ഹോർഡ് എക്കോസ്പോർട്ടിനും എതിരാളിയായിരിക്കും ടി ക്രോസ്. കൺസപ്റ്റ് വാഹനം 2016 ജനീവ മോേട്ടാർഷോയിൽ അവതരിപ്പിച്ചിരുന്നു. യഥാർഥ രൂപത്തിൽ നിരത്തിലെത്തുന്നത് 2020ൽ മാത്രമായിരിക്കും. 4107 എം.എം നീളമുള്ള സാമാന്യം വലുപ്പമുള്ള വാഹനമാണ് ടി ക്രോസ്.
തടിച്ച മുൻവശത്ത് വ്യത്യസ്തമായി തോന്നുന്നത് ചതുരാകൃതിയിലുള്ള ഫോഗ് ലാമ്പുകളാണ്. ഇന്ത്യക്കായി ഒരു ബില്യൺ യൂറോയുടെ നിക്ഷേപം അടുത്ത കാലത്ത് ഫോക്സ്വാഗൺ പ്രഖ്യാപിച്ചിരുന്നു. വാഹന ഭാഗങ്ങളെല്ലാം ഇവിടെത്തന്നെ നിർമിക്കാനുള്ള സംവിധാനങ്ങളൊരുക്കുകയാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. 115 ബി.എച്ച്.പി കരുത്തുള്ള മൂന്ന് സിലിണ്ടർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ ഉൾെപ്പടെ പുതിയ പദ്ധതിയിലുണ്ട്. ടി ക്രോസിനെക്കൂടി ലക്ഷ്യംവെച്ചുള്ളതാണ് പുതിയ നീക്കങ്ങൾ എന്ന് അനുമാനിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.