ടാറ്റ ഹെക്സ ബുക്കിങ് ആരംഭിച്ചു
text_fieldsമുംബൈ: ടാറ്റയുടെ പുതിയ കാർ 'ഹെക്സ'യുടെ ബുക്കിങ് ആരംഭിച്ചു. നവംബർ 1 മുതൽ ഷോറുമുകളിൽ നിന്ന് കാർ ബുക്ക് ചെയ്യാം. എന്നാൽ കാറിെൻറ വിതരണം 2017 ജനുവരിയിൽ മാത്രമേ ആരംഭിക്കു. ടാറ്റയുടെ തന്നെ മുൻ വാഹനം 'ആരിയ'യിൽ നിന്ന് കടംകൊണ്ട ചില ഭാഗങ്ങളുമായാണ് പുതിയ ഹെക്സ എത്തുന്നത്. പേക്ഷ പുർണ്ണമായും ആരിയയുടെ പ്ളാറ്റഫോമിലല്ല ഹെക്സ നിർമ്മിച്ചിരിക്കുന്നത്. പുതുതായി ഉൾപ്പെടുത്തിയ പ്രീമയം ഫീച്ചറുകളാണ് ഹെക്സയുടെ പ്രത്യകത.
ആറു സീറ്റ് എഴ് സീറ്റ് ഒാപ്ഷനുകളിൽ ഹെക്സ ലഭ്യമാകും. 5 ഇഞ്ച് സ്ക്രീനോടുകുടിയ ഇൻഫോടെയിൻമെൻറ് സിസ്റ്റം, ജെ.ബി.എല്ലിെൻറ 10 സ്പീക്കറുകൾ ഇതിൽ 320 വാട്ടിെൻറ സബ് വുഫറും ഇണക്കി ചേർത്തിരിക്കുന്നു. സുരക്ഷയിലും ഹെക്സ വിട്ടുവീഴ്ചക്ക് തയാറല്ല എ.ബി.എസ്, ഇ.ബി.ഡി, 6 എയർബാഗുകൾ എന്നിവ കാറിെൻറ സുരക്ഷ ഉറപ്പാക്കും. ട്രാക്ഷൻ കംട്രാളർ സിസ്റ്റം, ഇ.എസ്.പി, ഹിൽ സ്റ്റാർട്ട് അസിസ്റ്റൻറ് എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകൾ. ഒാേട്ടാമാറ്റിക് ഹെഡ്ലാമ്പസ്, റെയിൻ സെൻസറിംഗ് വൈപ്പറുകൾ, ക്രൂയിസ് കംട്രോൾ എന്നിവയെല്ലാം ഹെക്സയുടെ പെരുമക്കൊത്ത ഫീച്ചറുകളാണ്
2.2 ലിറ്റർ വാരിക്കോർ 400 ഡീസൽ എഞ്ചിനിലാണ് കാറെത്തുന്നത്. 156bhp പവറും 400nm ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഒാേട്ടാമാറ്റിക് ആൻഡ് മാനുവൽ ആണ് ട്രാൻസ്മിഷൻ. ഒാഫ് റോഡ് യാത്രകൾ ലക്ഷ്യമിട്ട് ഫോർ വീൽ ഡ്രൈവും 2000mm ഉയർന്ന ഗ്രൗണ്ട് ക്ളിയറൻസും കാറിന് ടാറ്റ നൽകിയിരിക്കുന്നു. മാനുവൽ, ഡൈനാമിക്, ഒാേട്ടാ, റഫ് ടറൈൻ എന്നിങ്ങനെ വിവിധ മോഡുകളിൽ ഹെക്സ ഡ്രൈവ് ചെയ്യാം.
13 ലക്ഷം മുതൽ 18 ലക്ഷം വരെയാണ് ഹെക്സയുടെ പ്രതീക്ഷിത വില. മഹീന്ദ്ര എക്സ് യു വി 500 ടോയോറ്റ ഇന്നോവ എന്നിവയ്ക്കാകും ഹെക്സ വെല്ലുവിളിയുയർത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.