ഇന്നോവയുമായി മൽസരിക്കാൻ ഹെക്സയെത്തുന്നു
text_fieldsമുംബൈ: ടാറ്റ ഹെക്സ ജനുവരി 18ന് ഇന്ത്യൻ വിപണിയിലെത്തും. കഴിഞ്ഞ ഒാേട്ടാ എക്സ്പോയിലാണ് ടാറ്റ ഹെക്സയെ അവതരിപ്പിച്ചത്. ഉൽസവകാല സീസണിൽ കാർ അവതരിപ്പിക്കാനായിരുന്നു ടാറ്റയുടെ ആദ്യ നീക്കം. എന്നാൽ മറ്റ് കമ്പനികളെല്ലാം ജനുവരി ആദ്യം തന്നെ പുതിയ മോഡലുകളുമായി രംഗത്ത് വരുന്നതോടെയാണ് ടാറ്റയും ജനുവരിയിൽ തന്നെ കാർ അവതരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
2.2 ലിറ്റൽ വാരിക്കോർ ഡീസൽ എഞ്ചിനാണ് കാറിെൻറ ഹൃദയം. ഇൗ എഞ്ചിൻ 156ps പവറും 400Nm ടോർക്കും പ്രദാനം െചയ്യും. റീഫൈൻ ചെയ്ത കൂടുതൽ സ്മൂത്തായ എഞ്ചിനാണ് ടാറ്റ കാറിനായി നൽകിയിരിക്കുന്നത്. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ആറ് സ്പീഡ് ഒാേട്ടാമാറ്റിക് ട്രാൻസ്മിഷനും കാറിനുണ്ടാവും.
ഒാേട്ടാമാറ്റിക് ട്രാൻസ്മിഷനിൽ ഒാേട്ടാ, കംഫർട്ട്, ഡൈനാമിക്, റഫ്റോഡ് എന്നീങ്ങനെ നാല് മോഡുകളാണ് ഉണ്ടാവുക. കംഫർട്ട് മോഡ് സിറ്റി ഡ്രൈവിങിനാണ് ഉപയോഗിക്കുക. മികച്ച ഇന്ധനക്ഷമതയും ഇൗ മോഡിെൻറ പ്രത്യേകതയാണ്. ഡയനാമിക് മോഡിൽ വാഹനത്തിന് കൂടുതൽ പവർ ലഭ്യമാവും. മോശം റോഡുകൾക്കായിട്ടാണ് റഫ് മോഡ്.
ഡയമണ്ട് കട്ട് അലോയ് വീൽ, പ്രൊജക്ട് ഹെഡ്ലാമ്പ്സ്, ഡ്യൂവൽ എക്സ്ഹോസ്റ്റ്, എൽ.ഇ.ഡി ടെയിൽ ലാമ്പ് എന്നിവയെല്ലാമാണ് കാറിന് പുറത്തെ പ്രധാന പ്രത്യേകതകൾ. ജെ.ബി.എല്ലിെൻറ സ്പീക്കറുകളോടു കൂടിയ മ്യൂസിക് സിസ്റ്റം, ത്രീ സ്േപാക് സ്റ്റിയറിങ് വീൽ, ക്ലെമറ്റ് കംൺട്രോൾ എ.സി എന്നിവയെല്ലാമാണ് കാറിനകത്തെ സവിശേഷതകൾ.
13 മുതൽ 18 ലക്ഷം വരെയാണ് കാറിെൻറ ഷോറും വില. 11,000 രൂപ നൽകി കാർ ബുക്ക് ചെയ്യാനുള്ള സംവിധാനം ഇപ്പോൾ തന്നെ ലഭ്യമാണ്. ടൊയോറ്റ ഇന്നവോയോടാവും ഹെക്സ് നേരിേട്ടറ്റുമുട്ടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.