ഹെക്സ വിപണിയിൽ; വില 11.99 ലക്ഷം മുതൽ
text_fieldsമുംബൈ: ടാറ്റയുടെ പുതിയ കാർ ഹെക്സ ഇന്ത്യൻ വിപണിയിൽ. ഡിസൈനിലും സാേങ്കതിക മികവിലും വിട്ടു വീഴ്ചക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കുകയാണ് ഹെക്സയിലൂടെ ടാറ്റ. മൂന്നു രാജ്യങ്ങളിലായാണ് ടാറ്റ ഹെക്സയുടെ ഡിസൈൻ നിർവഹിച്ചിരിക്കുന്നത്. ഉയർന്ന മോഡലിൽ എയർ ബാഗ്, എ.ബി.എസ്, ഇ.എസ്.പി തുടങ്ങിയ സംവിധാനങ്ങളെല്ലാം ടാറ്റ കൂട്ടിച്ചേർത്തിരിക്കുന്നു. എസ്.യു.വിക്ക് വേണ്ട എല്ലാവിധ സംവിധാനങ്ങളും ഉൾപ്പെടുത്താനും കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്.
എഞ്ചിൻ
2.2 ലിറ്ററിെൻറ വാരിക്കോർ എഞ്ചിനാണ് ഹെക്സയുടെ ഹൃദയം. രണ്ട് ഒാപ്ഷനുകളിൽ ഇൗ എഞ്ചിൻ ലഭ്യമാണ്. വാരിക്കോർ 320,400 എന്നിവയാണ് ഹെക്സയിലെ എഞ്ചിൻ ഒാപ്ഷനുകൾ. ഇതിൽ 320 എഞ്ചിൻ 148bhp പവറും 320Nm ടോർക്കും നൽകും. 400 എഞ്ചിൻ 154bhp പവറും 400Nm ടോർക്കുമാണ് ഉൽപ്പാദിപ്പിക്കുക. 5 സ്പീഡ് മാനുവൽ ആൻഡ് 6 സ്പീഡ് ഒാേട്ടാമാറ്റിക് ട്രാൻസ്മിഷനുകളിൽ ഹെക്സ ലഭ്യമാണ്.
ഡിസൈൻ ആൻഡ് ഡ്രൈവ്
മൂന്നാം നിരയിലെ സീറ്റുകളിൽ പോലും സുഖകരമായ യാത്ര ടാറ്റ ഉറപ്പ് നൽകുന്നുണ്ട്. നിലവിലെ പല കാറുകളിൽ മൂന്നാം നിര സീറ്റുകൾ കുട്ടികൾക്ക് മാത്രമേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളു. ഇതിലാണ് ടാറ്റ മാറ്റം വരുത്തിയിരിക്കുന്നത്. ഒാേട്ടാമാറ്റിക് ഹെക്സ് ഡ്രൈവ് ചെയ്യുേമ്പാൾ ഗിയർ ബോക്സിെൻറ പ്രവർത്തനം വളരെ മികച്ചതാണ്. സ്പോർട്ട് മോഡിൽ ചീറ്റപ്പുലിയെ പോലെ കുതിക്കാനും കംഫർട്ട് മോഡിൽ മാനിനെ പോലെ പതുങ്ങി മികച്ച ഇന്ധനക്ഷമതയും ഹെക്സ പ്രദാനം ചെയ്യുന്നുണ്ട്.
സുരക്ഷയുടെ കാര്യത്തിൽ ടാറ്റ വിട്ടുവീഴ്ചക്ക് തയ്യാറല്ല. കർട്ടൻ സൈഡ് എയർബാഗ്,എ.ബി.എസ്, ഇ.എസ്.പി തുടങ്ങിയ സുരക്ഷ സംവിധാനങ്ങളെല്ലാം കൂട്ടിച്ചേർത്തിരിക്കുന്നു. ക്രൂയിസ് കംട്രോൾ സംവിധാനവും കാറിനൊപ്പം ഹെക്സയിൽ ലഭ്യമാണ്. ടച്ച് സ്ക്രീനോടുകൂടിയ ഇൻഫോടെയിൻമെൻറ് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത. 5 നിറങ്ങളിൽ ഹെക്സ വിപണയിൽ ലഭ്യമാവും. 11.99 ലക്ഷം മുതൽ 17.49 ലക്ഷം വരെയാണ് ഹെക്സയുടെ ഡൽഹി ഷോറും വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.