Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightടാറ്റ ഹെക്​സ ജനുവരി...

ടാറ്റ ഹെക്​സ ജനുവരി 18ന്​ വിപണിയിൽ

text_fields
bookmark_border
ടാറ്റ ഹെക്​സ ജനുവരി 18ന്​ വിപണിയിൽ
cancel

മുംബൈ: ടാറ്റയുടെ പുതിയ കാർ ഹെക്​സ ജനുവരി 18ന്​ വിപണിയിലെത്തും. കാർ വിപണിയിലെത്തുന്നതിനെ കുറിച്ചുള്ള വാർത്തകൾ  നേരത്തെ തന്നെ പുറത്ത്​ വന്നിരുവെങ്കിലും വിലയെ കുറിച്ചുള്ള സൂചനകളൊന്നും കമ്പനി നൽകിയിരുന്നില്ല. 12.30 ലക്ഷം മുതൽ 19.43 ലക്ഷം വരെയാണ്​ ഹെക്​സയുടെ എക്​സ്​ ഷോറും വില.

ഇ​ന്നോവ ക്രിസ്​റ്റ മഹീന്ദ്ര എക്​സ്​.യു.വി 500 എന്നിവയുമായാണ്​ ഹെക്​സ പ്രധാനമായും മൽസരിക്കുന്നത്​. 2.2 ലിറ്റർ വാരിക്കോർ ഡീസൽ എഞ്ചിനാണ്​ കാറി​െൻറ ഹൃദയം. 153bhpയാണ്​ കൂടിയ കരുത്ത്​. ഒാ​േട്ടാമാറ്റിക്​ ട്രാൻസ്​മിഷനിൽ പുറത്തിറങ്ങുന്ന വാഹനത്തിന്​ ഒാ​േട്ടാ, കംഫർട്ട്​, ഡൈനാമിക്​, റഫ്​ റോഡ്​ എന്നിങ്ങനെ വിവിധ മോഡുകളുണ്ട്​

 

ആറ്​ എയർബാഗുകൾ, എ.ബി.എസ്​, ഇ.ബി.ഡി എന്നീ സുരക്ഷ സംവിധാനങ്ങളും വാഹനത്തിനൊപ്പം ടാറ്റ കൂട്ടിച്ചേർത്തിരിക്കുന്നു.  19 ഇഞ്ച്​ അലോയ്​ വീലുകൾ, ഫോർ വീൽ ഡ്രൈവ്​, ജെ.ബി.എല്ലി​െൻറ മ്യൂസിക്​ സിസ്​റ്റം എന്നിവയാണ്​ മറ്റ്​ പ്രത്യേകതകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tata hexa
News Summary - Tata Hexa prices leaked ahead of January 18 launch
Next Story