സാൻട്രോക്കുള്ള എതിരാളിയുമായി ടാറ്റ മോട്ടോഴ്സ്
text_fieldsഎൻട്രി ലെവൽ ഹാച്ച്ബാക്ക് വിപണിയിൽ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്. ടിയാഗോക്ക് ക ീഴിൽ പുതിയ കാർ ടാറ്റ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. എൻട്രി ലെവൽ സെഗ്മെൻറിൽ ഇൻഡിക്ക, നാനോ തുടങ്ങിയ പഴയ മോഡലുകൾ വിപണിയിൽ നിന്ന് പിൻവാങ്ങിയതോടെയാണ് പുത്തൻ കാർ പുറത്തിറക്കാൻ ടാറ്റ മോട്ടോഴ്സ് നിർബന്ധിതമായത്.
ഹ്യുണ്ടായിയുടെ എൻട്രി ലെവൽ വാഹനമായ സാൻട്രോയുമായും മാരുതിയുടെ ആൾട്ടോ 800മായും മൽസരിക്കാൻ കഴിയുന്ന മോഡൽ പുറത്തിറക്കുകയാണ് ടാറ്റ മോട്ടോഴ്സിെൻറ ലക്ഷ്യം. 1000 സി.സിക്ക് താഴെ എൻജിൻ ശേഷിയുള്ളതായിരിക്കും പുതിയ കാർ.
അൽഫ പ്ലാറ്റ്ഫോമിലാവും കാർ പുറത്തിറങ്ങുക. നേരത്തെ ടാറ്റയുടെ അൽട്രോസും ഇതേ പ്ലാറ്റ്ഫോമിലാണ് എത്തിയത്. ഇത് കൂടാതെ ടിയാഗോ, ടിഗോർ തുടങ്ങിയ വാഹനങ്ങളും പുതിയ പ്ലാറ്റ്ഫോമിലേക്ക് ചുവടുമാറ്റുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.