പടിയിറക്കം പ്രഖ്യാപിച്ച് നാനോ
text_fieldsടാറ്റ നാനോ ഇന്ത്യൻ വാഹന വിപണിയിൽ നിന്ന് വിട വാങ്ങുന്നു. 2020 ഏപ്രിലോടെ നാനോയുടെ ഉൽപാദനം പൂർണ്ണമായും നിർത്താ നാണ് ടാറ്റ മോേട്ടാഴ്സിെൻറ പദ്ധതി. മലിനീകരണ ചട്ടങ്ങളിൽ ബി.എസ് 6 നിലവാരത്തിലേക്ക് നാനോയെ ഉയർത്തേണ്ടതില്ലെന്നാണ് ടാറ്റ മോേട്ടാഴ്സിെൻറ തീരുമാനം. കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാളാണ് ഇക്കാര്യം അറിയിച്ചത്.
2009ലാണ് വിലകുറഞ്ഞ കാറെന്ന ഖ്യാതിയിൽ നാനോയെ ടാറ്റ അവതരിപ്പിക്കുന്നത്. ഒരു ലക്ഷം രൂപക്ക് കാർ എന്നതായിരുന്നു നാനോയുടെ പ്രധാന ഹൈലൈറ്റ്. എന്നാൽ, പുറത്തിറങ്ങിയപ്പോൾ വില വർധിച്ചതും സുരക്ഷയുടെ കാര്യത്തിൽ പിന്നിലായതും നാനോക്ക് തിരിച്ചടിയായി.
ഇതോടെ ഉൽപാദനം വെട്ടിച്ചുരുക്കാൻ ടാറ്റ മോേട്ടാഴ്സ് നിർബന്ധിതമായി. അടുത്ത കുറച്ച് വർഷങ്ങൾക്ക് കൂടി നാനോയുടെ വിൽപന നടത്താൻ കഴിയുമെന്നാണ് ടാറ്റ മോേട്ടാഴ്സിെൻറ പ്രതീക്ഷ. ഇതിന് ശേഷം നാനോ പൂർണമായും വിപണിയിൽ നിന്ന് പിൻവലിക്കാനാണ് കമ്പനിയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.