Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇലക്​ട്രിക്​ കരുത്തിൽ...

ഇലക്​ട്രിക്​ കരുത്തിൽ നാനോയെത്തും

text_fields
bookmark_border
tata-nano
cancel

ടാറ്റ നാനോ​യുടെ ഇലക്​ട്രിക്​ പതിപ്പ്​ വിപണിയിലെത്തുന്നു. നവംബർ 28നാവും കാറി​​െൻറ ഇലക്​ട്രിക്​ പതിപ്പ്​ ഇന്ത്യൻ വിപണി കീഴടങ്ങാൻ എത്തുക. നേരിട്ട്​ ടാറ്റ കുടുംബത്തിൽ നിന്നല്ല ഇലക്​ട്രിക്​ നാനോ പുറത്തിറങ്ങുക. കോയമ്പത്തൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജെയം ഒാ​േട്ടായാണ്​ ഇൗ മോഡൽ പുറത്തിറക്കുന്നത്​. ജെയം നി​യോ എന്ന പേരിലാവും ടാറ്റയുടെ ഇലക്​ട്രിക്​ അവതാരത്തി​​െൻറ പിറവി. 

പുതിയ പദ്ധതിപ്രകാരം എൻജിനും ഗിയർബോക്​സും ഒഴികെ നാനോയുടെ ബാക്കിയെല്ലാ പാർട്​സുകളും ടാറ്റ മോ​​േട്ടാഴ്​സ്​ ജെയം ഒാ​േട്ടാമോട്ടീവിന്​ കൈമാറും. ഹൈദരാബാദിൽ നവംബർ 28ന്​ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും ​പുതിയ കാർ പുറത്തിറക്കുക.

ആദ്യഘട്ടത്തിൽ ടാക്​സി സർവീസുകൾക്ക്​ മാത്രമാണ്​ കാറുകൾ നൽകുക. ഒ​േല കാബ്​ സർവീസിന്​ 400 കാറുകൾ നൽകിയാവും വിൽപന ആരംഭിക്കുക. 48 വോൾട്ട്​ ഇലക്​ട്രിക്​ ​സിസ്​റ്റമാണ്​ നിയോയെ മുന്നോട്ട്​ നയിക്കുക. 23 ബി.എച്ച്​.പി കരുത്ത്​ കാർ നൽകും. ഒറ്റചാർജിൽ 200 കിലോമീറ്റർ ദൂരം വരെ നിയോയ്​ക്ക്​ പിന്നിടാൻ സാധിക്കും. എ.സി ഉപയോഗിച്ചാൽ ഇത്​ 140 കിലോമീറ്ററായി കുറയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tataautomobileelectricmalayalam newsNano
News Summary - Tata Nano may come with electric motor next week, 400 cars likely to run in Ola's Delhi fleet-Hotwheels
Next Story