തിയാഗോ ഒാേട്ടാമാറ്റിക്കും സിയാസ് എസും
text_fieldsരണ്ട് ജനപ്രിയ വാഹനങ്ങളുടെ പ്രത്യേക പതിപ്പുകളുടെ പുറത്തിറക്കൽ കൊണ്ട് ശ്രദ്ധേയമായിരുന്നു കഴിഞ്ഞയാഴ്ചത്തെ വാഹന വിപണി. ഒന്നാമത്തേത് ടാറ്റ തിയാഗോ ഒാേട്ടാമാറ്റിക്കായിരുന്നെങ്കിൽ, രണ്ടാമൻ മാരുതി സിയാസ് എസായിരുന്നു. പുതുതലമുറയിൽ ടാറ്റയുടെ സൽപ്പേരിന് കാരണക്കാരനാണ് തിയാഗോ. മെസ്സിയെപ്പോലൊരു ആഗോളതാരത്തെ പരസ്യ കളത്തിലിറക്കി എന്നത് മാത്രമല്ല, മുടക്കുന്ന പണത്തിന് ഇൗടുറ്റ ഉൽപന്നം എന്നതുകൂടിയായിരുന്നു തിയാഗോയുടെ പ്രത്യേകത. പുതിയ വിഭാഗത്തിെൻറ പേര് തിയാഗോ എക്സ്.ടി.എ വില 4.79 ലക്ഷം. ഇതിനുമുമ്പും തിയാഗോക്ക് ഒാേട്ടാമാറ്റിക് വാഹനം ഉണ്ടായിരുന്നു. പേര് എക്സ്.ഇസഡ്.എ. അതിന് ഏകദേശം 46,000 രൂപ കൂടുതലായിരുന്നു.
ചുരുക്കിപ്പറഞ്ഞാൽ കുറഞ്ഞ വിലയുള്ള പുതിയ ഒാേട്ടാമാറ്റിക്കാണ് ടാറ്റ അവതരിപ്പിച്ചിരിക്കുന്നത്. വില കുറയുേമ്പാൾ ചില ഒഴിവാക്കലുകൾ തിയാഗോയിൽ വരുത്തിയിട്ടുണ്ട്. സ്റ്റിയറിങ് നിയന്ത്രണങ്ങൾ, തണുപ്പിക്കുന്ന ഗ്ലൗബോക്സ്, ബൂട്ട് ലാമ്പ്, വിങ് മിററിലെ സൈഡ് ഇൻഡിക്കേറ്ററുകൾ, ഫോഗ് ലാമ്പുകൾ, പിന്നിലെ വൈപ്പർ, അലോയ് വീലുകൾ എന്നിവയൊക്കെ എടുത്തുമാറ്റി.
സുരക്ഷ പ്രത്യേകതകളായ എ.ബി.എസ്/ഇ.ബി.ഡി കോർണർ സ്റ്റെബിലിറ്റി എന്നിവയും ഒഴിവാക്കി. മുന്നിലെ ഇരട്ട എയർബാഗുകൾ നിലനിർത്തിയിട്ടുണ്ട്. രണ്ട് ഒാേട്ടാമാറ്റിക്കുകൾ തമ്മിൽ എൻജിനിൽ വ്യത്യാസമൊന്നുമില്ല. 1.2 ലിറ്റർ പെട്രോൾ എൻജിൻ 84 ബി.എച്ച്.പി കരുത്ത് ഉൽപാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയർബോക്സാണ്. സിറ്റി, സ്പോർട്ട് ഡ്രൈവ് മോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മാരുതി സെലേറിേയാ റെനോ ക്വിഡ് ഒാേട്ടാമാറ്റിക്കുകളോടാണ് തിയാഗോ എക്സ്.ടി.എ മത്സരിക്കുന്നത്.
അടുത്ത ‘പുതുമാരൻ’ മാരുതിയിൽനിന്നാണ്. പേര് സിയാസ് എസ്. നിലവിലെ ഡെൽറ്റ വേരിയൻറിൽ മാറ്റംവരുത്തിയാണ് എസിനെ നിർമിച്ചിരിക്കുന്നത്. പെട്രോളിലും ഡീസലിലും വാഹനമെത്തും. പെട്രോളിെൻറ വില 9.39 ലക്ഷം. ഡീസലിൽ എത്തുേമ്പാൾ വില 11.55 ലക്ഷമാകും. സിയാസ് മാരുതിയുടെ ജനപ്രിയ സെഡാനാണ്.
കുടുംബത്തിന് സൽപ്പേരുണ്ടാക്കിയ അരുമ സന്തതി. വലുപ്പം കൊണ്ടും സൗകര്യങ്ങൾ കൊണ്ടും വളരെ വേഗമാണ് സിയാസ് ജനപ്രിയനായത്. വിൽപനയിൽ സിറ്റിയെയും വെർനയെയും പോലുള്ള വമ്പന്മാരെ മലർത്തിയടിച്ച ചരിത്രമാണ് സിയാസിനുള്ളത്. ആകെ പറയാവുന്ന കുറവ് ഇപ്പോഴും ഉപയോഗിക്കുന്ന 1.2 ലിറ്റർ എൻജിൻ മാത്രമാണ്. യന്ത്രസംവിധാനങ്ങളിൽ പുതിയ സിയാസിന് പ്രത്യേകതകൾ ഒന്നുമില്ല. തൊലിപ്പുറത്താണ് മാറ്റമെന്ന് സാരം.
പുത്തൻ േബാഡികിറ്റാണ് വലിയ പ്രത്യേകത. മുന്നിലെയും പിന്നിലെയും ബമ്പറുകളിൽ കൂട്ടിച്ചേർക്കലുകളുണ്ട്. പിന്നിൽ സ്പോയ്ലറുകളും വശങ്ങളിൽ പുതിയ വടിവുകളും വന്നു. മറ്റുള്ളവയിൽ ഇരട്ട നിറങ്ങളാണെങ്കിൽ എസിെൻറ ഉള്ളിൽ കറുപ്പിെൻറ അഴകാണ്. കറുത്ത ലെതർ സീറ്റുകൾ മനോഹരമാണ്. സ്പീഡോമീറ്ററിനും ടാക്കോ മീറ്ററിനും ഇടയിലെ ഡിസ്പ്ലേയിൽ ചില്ലറ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. നേരത്തെ, മാരുതി പുറത്തിറക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്ത സിയാസ് ആർ.എസിെൻറ വിദൂര ഛായയാണ് പുതിയ എസിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.