Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമുഖം മിനുക്കി ടാറ്റ...

മുഖം മിനുക്കി ടാറ്റ ടിയാഗോ; സെലീറിയോ എക്​സിന്​ വെല്ലുവിളിയാകുമോ ?

text_fields
bookmark_border
tata-tiago-nrg-23
cancel

ടാറ്റ ടി​യാഗോയുടെ പുതിയ വകഭേദം പുറത്തിറക്കി. അർബൻ ടഫ്​ ഒാഫ്​ റോഡർ വിഭാഗത്തിലാണ്​ ടിയാഗോയുടെ പുതിയ അവതാരം. 5.5 ലക്ഷം മുതൽ 6.32 ലക്ഷം വരെയാണ്​ വില. ഡിസൈനിൽ ചില കാതലായ മാറ്റങ്ങൾ വരുത്തിയാണ്​ ടിയാഗോ എൻ.ആർ.ജിയെ ടാറ്റ അണിയിച്ചൊരുക്കിയിരിക്കുന്നത്​. മാരുതി സുസുക്കി സെലീറിയോ എക്​സ്​, ഫോർഡ്​ ഫ്രീസ്​റ്റൈൽ എന്നീ കാറുകൾക്കാവും ടിയാഗോയുടെ പുതിയ മോഡൽ വെല്ലുവിളി ഉയർത്തുക.

സാധാരണ ടിയാഗോയേക്കാൾ നീളവും വീതിയും ഉയരവും കൂടുതലാണ്​ എൻ.ആർ.ജി വകഭേദത്തിന്​. ഗ്രൗണ്ട്​ ക്ലിയറൻസും ഉയർത്തിയിട്ടുണ്ട്​. 180എം.എമ്മാണ്​ വാഹനത്തി​​​െൻറ ഗ്രൗണ്ട്​ ക്ലിയറൻസ്​. സ്​റ്റൈൽ കൂട്ടാനായി കറുത്ത നിറത്തിൽ ബംപറിന്​ ചുറ്റും പ്ലാസ്​റ്റിക്​ ക്ലാഡിങ്​ നൽകിയിട്ടുണ്ട്​. ഇതിനൊപ്പം സൈഡ്​ സ്​കേർട്ടുകളും, വീൽ ആർച്ചുകളും റിയർ ബംപറിൽ സ്​കിഡ്​ പ്ലേറ്റും ഉൾപ്പെടുത്തിയിരിക്കുന്നു. കറുത്ത നിറത്തിലുള്ള റൂഫ്​ റെയിലും ഉൾപ്പെടുത്തിയിട്ടുണ്ട്​. റൂഫ്​ മൗണ്ടഡ്​ സ്​പോയിലറും ടെയിൽഗേറ്റിൽ ക്ലാഡിങും നൽകിയിട്ടുണ്ട്​. 14 ഇഞ്ച്​ അലോയ്​ വീലുകളാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​​.

എൻ.ആർ.ജിയുടെ ഉയർന്ന വകഭേദത്തിൽ സ്​റ്റിയറിങ്​ മൗണ്ടഡ്​ കൺട്രോൾ​, ബ്ലൂടുത്ത്​ കണക്​ടവിറ്റി, സ്​മാർട്ട്​ഫോൺ ഇൻറഗ്രേഷൻ, റിയർ പാർക്കിങ്​ സെൻസർ എന്നിവ നൽകിയിട്ടുണ്ട്​. 12.7 സെ.മീറ്ററി​​​െൻറ ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​​െൻറ്​ സിസ്​റ്റം ഉൾപ്പെടുത്തിയതാണ്​ അകത്തളത്തെ പ്രധാന മാറ്റം.

എൻജിനിൽ മാറ്റങ്ങൾക്കൊന്നും ടാറ്റ മുതിർന്നിട്ടില്ല 1.2 ലിറ്റർ മൂന്ന്​ സിലിണ്ടർ റിവർട്ടൺ പെട്രോൾ എൻജിൻ 84 ബി.എച്ച്​.പി കരുത്തും 114 എൻ.എം ടോർക്കും നൽകും. 1.05 ലിറ്റർ മൂന്ന്​ സിലണ്ടർ റിവോടോർക്​ ഡീസൽ എൻജിൻ 69 ബി.എച്ച്​.പി കരുത്തും 140 എൻ.എം ടോർക്കും നൽകും. രണ്ട്​ എൻജിനുകൾക്കും അഞ്ച്​ സ്​പീഡ്​ മാനുവൽ ട്രാൻസ്​മിഷനാണ്​ നൽകിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tataautomobilemalyalam newstiagoTiago nrg
News Summary - Tata Tiago NRG Launched In India; Prices Start At ₹ 5.5 Lakh-Hotwheels
Next Story