മുഖം മിനുക്കി ടിഗോർ
text_fieldsവിപണിയിലെത്തി ഒരു വർഷം തികയുേമ്പാൾ ടിഗോറിനെ ചെറുതായൊന്ന് പരിഷ്കരിച്ച് ഇറക്കിയിരിക്കുകയാണ് ടാറ്റ. ഇൻറീരിയറിലും എക്സ്റ്റീരിയറിലും ചെറുമാറ്റങ്ങളുമായാണ് ടിഗോറിെൻറ പരിഷ്കരിച്ച പതിപ്പിെൻറ വരവ്. ടിഗോറിെൻറ അടിസ്ഥാന വകഭേദമായ പെട്രോൾ എൻജിനുള്ള മോഡലിന് 5.20 ലക്ഷമാണ് വില. ഡീസൽ ടിഗോറിന് 7.38 ലക്ഷവും നൽകണം. മോഡലിനൊപ്പം ബ്രാൻഡ് അംബാസിഡറേയും ടാറ്റയൊന്ന് പുതുക്കിയിട്ടുണ്ട്. ഹൃത്വിക് റോഷനായിരിക്കും ഇനി ടിഗോറിനെ ഇന്ത്യയിൽ പ്രൊമോട്ട് ചെയ്യുക.
ക്രോം ഫിനിഷിലുള്ള ഹെഡ്ലാമ്പും ഫോഗ് ലാമ്പുകളും പുതുതായി കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കറുത്ത നിറത്തിലുള്ള ഷാർക്ക് ഫിൻ ആൻറിന, ക്രോം ഫിനിഷിലുള്ള ഡോർ ഹാൻഡിലുകൾ, 15 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ എന്നിവയെല്ലാമാണ് എക്സ്റ്റീരിയറിലെ പ്രധാന മാറ്റങ്ങൾ. ഹാർമാെൻറ ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റമാണ് ഇൻറീരിയറിെല പ്രധാനമാറ്റം.
വീഡിയോ പ്ലേബാക്ക്, റിവേഴ്സ് കാമറ അസിസ്റ്റ്, ആൻഡ്രോയിഡ് ഒാേട്ടാ തുടങ്ങിയ സംവിധാനങ്ങളോട് കൂടിയതാണ് ഇൻഫോടെയിൻമെൻറ് സിസ്റ്റം. വോയ്സ് കമാൻഡ് അടിസ്ഥാനമാക്കിയുള്ള നാവിഗേഷൻ സിസ്റ്റം, മ്യൂസിക് സ്ട്രീമിങ്, മിറർലിങ്ക്, ബ്ല്യൂടുത്ത് കണക്ടിവിറ്റി, സ്റ്റിയറിങ്ങിലെ കൺട്രോൾ സംവിധാനങ്ങൾ, ഫാസ്റ്റ് ചാർജിങ് തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകൾ.
സുരക്ഷക്കായി മുൻ വശത്ത് രണ്ട് എയർബാഗുകൾ നൽകിയിട്ടുണ്ട്. ഇ.ബി.ഡി, കോർണർ സ്റ്റബിലിറ്റി കൺട്രോൾ, സീറ്റ്ബെൽറ്റ് റിമൈൻഡർ എന്നിവയാണ് മറ്റ് സുരക്ഷ സംവിധാനങ്ങൾ. 1.2 ലിറ്റർ റിവർട്ടൺ പെട്രോൾ 84 ബി.എച്ച്.പി പവർ 6000 ആർ.പി.എമ്മിലും 114 എൻ.എം ടോർക്ക് 3500 ആർ.പി.എമ്മിലും നൽകും. 1.05 ലിറ്റർ റിവോടോർക് ഡീസൽ എൻജിൻ 69 ബി.എച്ച്.പി പവർ 4000 ആർ.പി.എമ്മിലും 140 എൻ.എം ടോർക്ക് 1800-3000 ആർ.പി.എമ്മിലും നൽകും. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിരിക്കുന്നത്. പെട്രോൾ വകഭേദത്തിൽ ഒാേട്ടാമാറ്റിക് ട്രാൻസ്മിഷനും നൽകിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.