Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightആർക്കും വേണ്ട; ടാറ്റ...

ആർക്കും വേണ്ട; ടാറ്റ നാനോ നിർത്തുന്നു

text_fields
bookmark_border
ആർക്കും വേണ്ട; ടാറ്റ നാനോ നിർത്തുന്നു
cancel

മുംബൈ: ലോകത്തിലെ എറ്റവും വില കുറഞ്ഞ കാറായ ടാറ്റ നാനോ നിർത്തേണ്ടി വരുമെന്ന് വിദഗ്ധർ. ടാറ്റ നാനോയെ കുറിച്ചുള്ള സൈറിസ്​ മിസ്​ട്രിയുടെ വെളിപ്പെടുത്തലി​െൻറ അടിസ്​ഥാനത്തിലാണ്​ വിദ്​ഗധരുടെ അഭിപ്രായം.

വാങ്ങാനാളില്ലാത്തതാണ്​ നാനോയുടെ പ്രതിസന്ധിക്ക്​ കാരണം. 2008ൽ പുറത്തിറങ്ങിയ നാനോയുടെ വെറും 600 യൂണിറ്റുകൾ മാ​ത്രമാണ്​ ഇപ്പോൾ പ്രതിമാസം വിറ്റുപോകുന്നത്​. കഴിഞ്ഞമാസം 2300 യൂണിറ്റുകൾ വിറ്റുപോയിരുന്ന സ്​ഥാനത്താണിത്​. നാ​േനായുടെ 21,012 യൂണിറ്റുകളാണ്​ കഴിഞ്ഞ വർഷം ടാറ്റ  വിറ്റത്​. എന്നാൽ പുതുതായിറങ്ങിയ റെനോ ക്വിഡി​െൻറ 40000ത്തോളം യുണിറ്റികൾ ഇൗ കാലയളവിൽ വിറ്റു. മാരുതി സുസുക്കിയുടെ ​ എൻട്രി ലെവൽ മോഡലുകളുടെ വിൽപ്പനയിലും വൻ വർധനവ്​ രേഖപ്പെടുത്തി.

1000 കോടിയോളം രൂപയുടെ നഷ്​ടം നാനോ മൂലം ടാറ്റക്കുണ്ടായെന്നാണ്​ സൈറിസ്​ മിസ്​ട്രി പുറത്താക്കലിന്​ ശേഷം പറഞ്ഞത്​. നാനോ യൂണിറ്റുകൾ കമ്പനി ഇനിയും വിറ്റു​കൊണ്ടിരിക്കുന്നത്​ ടാറ്റ വൻ നഷ്​ടത്തിലേക്ക്​ പോകുന്നതിന്​ കാരണമാവും. ഇൗയൊരു പശ്​ചത്തലത്തിലാണ്​ നാനോ നിർത്തലാക്കേണ്ടി വരുമെന്ന്​ ​വിദ്​ഗധർ അഭിപ്രായപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyrus mistryTata Nano
News Summary - Tata’s Nano car must be scrapped, analysts say
Next Story