വെന്യുവിനേയും ബ്രെസയേയും വിറപ്പിക്കാൻ ടോയോട്ട റെയ്സ്
text_fieldsടോയോട്ടയുടെ ചെറു എസ്.യു.വി റെയ്സ് ജാപ്പനീസ് വിപണിയിൽ പുറത്തിറക്കി. ഏകദേശം 10.9 ലക്ഷം രൂപയാണ് എസ്.യു.വിയു ടെ ജപ്പാനിലെ വില. 2022ൽ റെയ്സ് ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടോയോട്ടയുടെ സബ് ബ് രാൻഡായ ഡയ്ഹട്സുവാണ് റെയ്സിനെ വികസിപ്പിച്ചത്. ഡി.എൻ.ജി.എ പ്ലാറ്റ്ഫോമിലാണ് നിർമാണം. നാല് മീറ്ററിൽ താഴെയുള്ള മിഡ്സൈസ് എസ്.യു.വിയാണ് റെയ്സ്. 2022ൽ ബംഗളൂരു പ്ലാൻറിലാണ് എസ്.യു.വിയുടെ നിർമാണം നടത്തുക.
1.0 ലിറ്റർ ടർബോ ചാർജ്ഡ് എൻജിനിൻെറ കരുത്തിലാവും റെയ്സ് എത്തുക. 98 പി.എസ് പവറും 140 എൻ.എം ടോർക്കും എൻജിൻ നൽകും. സി.വി.ടിയായിരിക്കും ട്രാൻസ്മിഷൻ. ഫോർ വീൽ ഡ്രൈവ് ഓപ്ഷനുമായെത്തുന്ന ഇന്ത്യയിലെ ആദ്യ മിഡ് സൈസ് എസ്.യു.വിയായിരിക്കും റെയ്സ്.
അപകട മുന്നറിയിപ്പ് സംവിധാനം, അപകടം ഒഴിവാക്കുന്ന ബ്രേക്കിങ് സംവിധാനം, പാർക്ക് അസിസ്റ്റ്, ക്രൂയീസ് കൺട്രോൾ എന്നീ സംവിധാനങ്ങൾ എസ്.യു.വിയിൽ ടോയോട്ട ഉൾപ്പെടുത്തും. ഒമ്പത് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റവും ഏഴ് ഇഞ്ച് ടി.എഫ്.ടി എൽ.ഇ.ഡി ഡിജിറ്റൽ സ്പീഡോമീറ്ററും ഇൻറീരിയറിലെ സവിശേഷതകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.