ഒരൊറ്റ ചാർജിങ്ങിൽ 500 കിലോ മീറ്റർ; ഇലക്ട്രിക് കാറുമായി ഒൗഡി
text_fieldsവാഹന നിർമാതാക്കളെല്ലാം പരിസ്ഥിതി സൗഹാർദ കാറുകളെ കുറിച്ചുള്ള ഗവേഷണത്തിലാണ്. വർധിച്ച് വരുന്ന അന്തരീക്ഷ മലിനീകരണം തടയാൻ പുതിയ രീതിയിൽ ചിന്തിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോവുമെന്നും നിർമാതാക്കളും മനസിലാക്കി കഴിഞ്ഞു. ടെസ്ലയാണ് ഇൗ രംഗത്ത് മുന്നേറ്റം നടത്തിയ കമ്പനി. നിരവധി ഇലട്രിക് കാറുകളാണ് ടെസ്ല പുറത്തിറക്കിയത്. ടെസ്ലക്ക് ശേഷം മറ്റ് പല കമ്പനികളും ഇലട്രിക് മോഡലുകളുമായി രംഗത്തെത്തിയിരുന്നു. അവസാനമായി ഇലട്രിക് കാറുകളുടെ നിരയിലേക്ക് എത്തുന്നത് ഒൗഡിയുടെ ഇ–ട്രോൺ സ്പോർട്സ്ബാക്കാണ്. ഷാങ്ഹായിൽ നടക്കുന്ന വാഹനപ്രദർശനത്തിൽ കാറിനെ ഒൗദ്യോഗികമായി കമ്പനി അവതരിപ്പിക്കും.
ഒരു ചാർജിങ്ങിൽ പരമാധി 500 കിലോ മീറ്റർ ദൂരം ഇ–ട്രോൺ സഞ്ചരിക്കും. 4.5 സെക്കൻഡിൽ 0-100 കിലോ മീറ്റർ വേഗത ഒൗഡി കൈവരിക്കും. മണിക്കൂറിൽ 210 കിലോ മീറ്ററാണ് പരമാവധി വേഗത. വാഹനം സ്റ്റാർട്ട് ചെയ്താൽ മുൻവശത്തെയും പിന്നിലെയും ഒൗഡി ലോഗോ പ്രകാശിക്കും. അലോയ് വീലുകളുടെ ഡിസൈൻ കാറിന് കൂടുതൽ സ്പോർട്ടി ലുക്ക് സമ്മാനിക്കുന്നുണ്ട്.
ഫോക്സ്വാഗണിെൻറ ഇലട്രിക് കാറിന് സമാനമായി ഒൗഡിയുടെ പുതിയ വാഹനത്തിനും കണ്ണാടികളില്ല. കാമറകളാവും ചുറ്റുവട്ടത്തുള്ള ദൃശ്യങ്ങളെല്ലാം അകത്തളത്തെ സ്ക്രീനിലെത്തിക്കുക. ഷാങ്ഹായ് മോേട്ടാർ ഷോയിൽ കാർ അവതരിപ്പിക്കുമെങ്കിലും 2025ൽ മാത്രമേ ഇ–ട്രോൺ വിപണിയിലെത്തുകയുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.