‘ഗുഡ്ബൈ ബീറ്റിൽ’
text_fieldsജർമ്മൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൻെറ ബീറ്റിലിൻെറ നിർമാണം നിർത്തുന്നു. ജൂലൈ 10നാണ് ബീറ്റിലിൻെറ നിർമാണം നിർത്തുന്ന വിവരം ഫോക്സ്വാഗൻ അറിയിച്ചത്. മെക്സികോയിലെ പുബലയിലെ ഫാക്ടറിയിൽ ജീൻസ് നിറത്തിലുള്ള ഫൈനൽ എഡ ിഷൻ ബീറ്റിൽ ഫോക്സ്വാഗൻ പുറത്തിറക്കി.
അവസാന എഡിഷൻ ബീറ്റിൽ പുറത്തിറക്കുന്ന ചടങ്ങിന് സാക്ഷിയാകാൻ കമ്പനിയുടെ ജീവനക്കാരും എത്തിയിരുന്നു. നന്ദി ബീറ്റിൽ എന്നെഴുതിയ മഞ്ഞ ഓവർകോട്ട് ധരിച്ചാണ് അവസാന ബീറ്റിലിനെ യാത്രയാക്കാൻ ജീവനക്കാർ എത്തിയത്. മറ്റൊരു കാറിനും എത്തിപിടിക്കാൻ കഴിയാത്ത നേട്ടങ്ങളാണ് ബീറ്റിലിനെ തേടിയെത്തിയത്.
81 വർഷത്തെ സുദീർഘമായ ചരിത്രമുള്ള മോഡലാണ് ബീറ്റിൽ. ഫെർഡിനാൻറ് പോർഷെ എന്ന ഓസ്ട്രിയൻ എൻജിനിയറാണ് ആദ്യ ബീറ്റിൽ ഡിസൈൻ ചെയ്തത്. അഡോൾഫ് ഹിറ്റ്ലറിൻെറ ജനങ്ങളുടെ കാർ എന്ന ലക്ഷ്യം പൂർത്തികരിക്കുകയായിരുന്നു ബീറ്റലിൻെറ ലക്ഷ്യം. രണ്ടാം േലാക മഹായുദ്ധാനന്തരം ജർമ്മൻ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിൻെറ ഭാഗമായി ബ്രിട്ടനും ഫ്രാൻസും ഫോക്സ്വാഗണ് പ്രാധാന്യം നൽകിയിരുന്നു. ഇതും ബീറ്റലിന് ഗുണമായി.
1968ൽ പുറത്തിറങ്ങിയ ഡിസ്നി സിനിമ ദ ലവ് ബഗ് ബീറ്റിലിൻെറ പ്രശസ്തി ഉയർത്തി. 1960കളിലും 70 കളിലും ഹിപ്പി സംസ്കാരത്തിൻെറ ഭാഗമായും ബീറ്റിൽ പ്രശസ്തമായി. ഫൈനൽ എഡിഷൻ ബീറ്റിലിൻെറ 68 യൂണിറ്റുകളാണ് വിൽപനക്ക് വെച്ചിരിക്കുന്നത്. 14 ലക്ഷം രൂപയാണ് അടിസ്ഥാന വില. 68,417 രൂപ നൽകി ബീറ്റിൽ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഫോക്സ്വാഗൺ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.