ചെറു എസ്.യു.വികളെ വിറപ്പിക്കാൻ ടി-ക്രോസ് എത്തുന്നു
text_fieldsനിരവധി ടീസറുകൾക്ക് ശേഷം ഒടുവിൽ എസ്.യു.വി ടി-ക്രോസിനെ ഒൗദ്യോഗികമായി അവതരിപ്പിച്ച് ഫോക്സ്വാഗൺ. ആംസ്റ ്റർഡാമിൽ നടന്ന ചടങ്ങിലാണ് കാർ പുറത്തിറക്കിയത്. ഫോക്സ്വാഗൺ ടി-റോക്കിന് താഴെ വരുന്ന എസ്.യു.വിയാണ് ടി-ക്രോസ്. കമ്പനി ലൈൻ അപ്പിലെ ഏറ്റവും ചെറിയ എസ്.യു.വി കൂടിയാണിത്. രണ്ട് വേർഷനുകളിലായിരിക്കും ടി-ക്രോസ് വിപണിയിലെത്തുക. യുറോപ്യൻ വിപണിക്കായ് നീളം കുറഞ്ഞ ഒരു വേരിയൻറും ഇന്ത്യയുൾപ്പടെ മറ്റ് രാജ്യങ്ങൾക്കായി കൂടുതൽ നീളമുള്ള ടി-ക്രോസും ഫോക്സ്വാഗൺ പുറത്തിറക്കും.
4.11 മീറ്റർ നീളത്തിലായിരിക്കും യുറോപ്യൻ വിപണിയിൽ ടി-ക്രോസ് എത്തുക. മറ്റ് വിപണികളിലെ നീളം 4.19 മീറ്ററായിരിക്കും. മികച്ച ലെഗ്സ്പേസും ബൂട്ട് സ്പേസും നൽകുന്നതായിരിക്കും പുതിയ മോഡലെന്ന് ഫോക്സ്വാഗൺ വ്യക്തമാക്കിയിട്ടുണ്ട്. വലിയ ഗ്രില്ലും ഹെഡ്ലൈറ്റുമാണ് മുൻവശത്തെ പ്രധാന പ്രത്യേകത. ഗ്രില്ലിന് താഴെ ക്രോം ലൈൻ നൽകിയിരിക്കുന്നു. ബ്ലാക്ക് ക്ലാഡിങും അലുമിനിയം പാനലുകളും വാഹനത്തിെൻറ ദൃശ്യഭംഗി വർധിപ്പിക്കുന്നുണ്ട്. എൽ.ഇ.ഡി ടെയിൽലൈറ്റുകൾക്കിടയിലെ ഹോറിസോണ്ടൽ ബാറാണ് പിൻവശത്തെ സവിശേഷത.
ഫോക്സ്വാഗെൻറ തനത് സ്റ്റൈലിൽ തന്നെയാണ് ഇൻറീരിയർ അണിയിച്ചൊരുക്കിയിരിക്കുന്നത്. 10.2 ഡിജിറ്റൽ ഇൻസ്ട്രുമെേൻറഷൻ കൺസോൾ, പാർക്ക് അസിസ്റ്റ്, 8.0 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം, പാനരോമിക് സൺറൂഫ് തുടങ്ങിയ സംവിധാനങ്ങളെല്ലാം കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
94 ബി.എച്ച്.പി കരുത്ത് നൽകുന്ന 1.0 ലിറ്റർ ടർബോചാർജഡ് ത്രീ സിലിണ്ടർ എൻജിൻ ഒാപ്ഷനിലാവും ടി-ക്രോസ് വിപണിയിലെത്തുക. 1.6 ലിറ്റർ ടർബോ ഡീസൽ ഫോർ സിലിണ്ടർ എൻജിനും ടി-ക്രോസിലുണ്ടാകും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിലും ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഒാേട്ടാമാറ്റിക് ട്രാൻസ്മിഷനിലും മോഡൽ വിപണിയിലെത്തും. മുഴുവൻ വേരിയൻറുകളും ഫ്രണ്ട് വീൽ ഡ്രൈവായിരിക്കും. 2020ൽ ടി-ക്രോസ് ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് സൂചന. ഹ്യുണ്ടായ് ക്രേറ്റ, നിസാൻ കിക്സ്, റെനോ ഡസ്റ്റർ എന്നിവക്കാവും ടി-ക്രോസ് വെല്ലുവിളി ഉയർത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.