Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവോൾവോ എക്​സ്​.സി 40...

വോൾവോ എക്​സ്​.സി 40 ഇന്ത്യയിൽ അവതരിക്കുന്നു

text_fields
bookmark_border
volvo-xc-40
cancel

മുംബൈ: വോൾവോയുടെ പുതിയ എസ്​.യു.വി എക്​സ്​.സി 40 ഇന്ത്യൻ വിപണിയിലെത്തുന്നു. ജൂലൈയോടെ വിപണിയിലേക്ക്​ എസ്​.യു.വി എത്തുമെന്നാണ്​ വോൾവോ അറിയിച്ചിരിക്കുന്നത്​. വോൾവോയുടെ വില കുറഞ്ഞ എസ്​.യു.വികളിലൊന്നാണ്​ എക്​സ്​.സി 40.  എകസ്​.സി 60ക്ക്​ താഴെയാവും എക്​സ്​.സി 40യുടെ സ്ഥാനം.

വോൾ​േവായുടെ മറ്റ്​ എസ്​.യു.വികളുമായി താരത്മ്യം ചെയ്യു​േമ്പാൾ വ്യത്യസ്​തമായ പ്ലാറ്റ്​ഫോമിലാണ്​ എക്​സ്​.സി 40യുടെ നിർമാണം. എസ്​.പി.എ പ്ലാറ്റ്​ഫോമിലാണ്​  വോൾവോ മറ്റ്​ എസ്​.യു.വികൾ നിർമിച്ചിരുന്നത്​ എന്നാൽ ഇതിൽ നിന്ന്​ വ്യത്യസ്​തമായി സി.എം.എ പ്ലാറ്റ്​ഫോമിലാണ്​ പുതിയ എസ്​.യു.വിയുടെ നിർമാണം. എക്​സ്​.സി 60,90 എന്നീ മോഡലുകളിൽ നിന്ന്​ വോൾവോ ചില ഘടകങ്ങൾ പുതിയ കാറിന്​ കടംകൊണ്ടിട്ടുണ്ട്​.

volvo-xc-40-interior

ചില സൂപ്പർ ഫീച്ചറുകൾ സ്​റ്റാൻഡേർഡായി കാറിൽ നൽകിയിട്ടുണ്ട്​. 9 ഇഞ്ച്​ ഇൻഫോടെയിൻമ​​െൻറ്​ സിസ്​റ്റം, പനോരമിക്​ സൺ റൂഫ്​, ഹർമാൻ മ്യൂസിക്​ സിസ്​റ്റം എന്നിവയാണ്​ സ്​റ്റാൻഡേർഡായി നൽകിയിരിക്കുന്നത്​. ആപ്പിൾ കാർ പ്ലേ ആൻഡ്രോയിഡ്​ ഒാ​േട്ടാ തുടങ്ങിയവയും കാറിൽ നൽകിയിട്ടുണ്ട്​. ഹിൽ സ്​റ്റാർട്ട്​ അസിസ്​റ്റ്​ കാറിന്​ മികച്ച നിയന്ത്രണം നൽകുന്നുണ്ട്​. അഞ്ച്​ സീറ്റുള്ള എസ്​.യു.വിയാണ്​ എക്​സ്​.സി 40. പ്രീമിയം ലെതറിലാണ്​ ഇൻറീരിയറിലെ ഘടകങ്ങൾ നിർമിച്ചിരിക്കുന്നത്​. ത്രീസ്​പോക്​ മൾട്ടി ഫങ്​ഷണൽ സ്​റ്റിയറിങ്​ വീലാണ്​.

2 ലിറ്റർ 4 സിലിണ്ടൻ എൻജിനാണ്​ കാറിന്​ നൽകിയിരിക്കുന്നത്​. 197 ബി.എച്ച്​.പിയാണ്​ പരമാവധി കരുത്ത്​. 400 എൻ.എം ടോർക്കും പ്രതീക്ഷിക്കാം. എട്ട്​ സ്​പീഡ്​ ഒാ​േട്ടാമാറ്റിക്കാണ്​ ട്രാൻസ്​മിഷൻ. എൻജിൻ കരുത്ത്​ നാല്​ വീലുകളിലേക്കും എത്തും. ഒൗഡി ക്യൂ 3, ബി.എം.ഡബ്​ളിയു എക്​സ്​ 1 എന്നീ മോഡലുകൾക്കാവും പുതിയ എക്​സ്​.സി 40 ഭീഷണിയുയർത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilevolvomalayalam newsSUVXC 40
News Summary - Volvo XC40 India Launch Details Revealed-Hotwheels
Next Story