Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവശ്യം ​മനോഹരം...

വശ്യം ​മനോഹരം ​േവാൾവോ എക്​സ്​.സി 90

text_fields
bookmark_border
Volvo-xc-90
cancel

കാറുകൾ വാങ്ങു​​േമ്പാൾ കേവലം അതി​​െൻറ വിലയും ഫീച്ചറുകളും മാത്രം നോക്കാതെ അത്​ എത്രത്തോളം നമുക്ക്​ ഇണങ്ങുമെന്നത്​ കൂടി പരിഗണിക്കണം. നമ്മുടെ വ്യക്​തിത്വത്തെ അടയാളപ്പെടുത്തുന്നതിൽ കാറുകൾക്കും പങ്കുണ്ട്​. ആഡംബരം, സുരക്ഷ, പെർഫോമൻസ്​, കിടിലൻ ഡിസൈൻ ഇവയെല്ലാമാണ്​ നിങ്ങൾ തേടുന്നതെങ്കിൽ, ആരും കൊതിക്കുന്ന കാറാണ്​ നിങ്ങളുടെ സ്വപ്​നമെങ്കിൽ അതിന്​ പരിഗണിക്കാവുന്ന ഒരു ഒാപ്​ഷനാണ്​ വോൾവോ എക്​സ്​.സി 90. ആരും കൊതിക്കുന്ന രൂപമാണ് എക്​സ്​.സി 90ന്​ വോൾവോ നൽകിയിരിക്കുന്നത്​. ഇതിനൊപ്പം ആഡംബരവും സുരക്ഷയും സമന്വയിപ്പിക്കാനും വോൾവോ മറക്കുന്നില്ല. 

ഡിസൈൻ
എക്​സ്​.സി 90 ഒരു കാറല്ല അനുഭവമാണെന്നാണ്​ കമ്പനി അവകാശപ്പെടുന്നത്​. ടി.ഷേപ്പ്​ എൽ.ഇ.ഡി ഡേ ടൈം റണ്ണിങ്​ ലൈറ്റുകളാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. എസ്​.യു.വികൾ വേണ്ട 218 എം.എം എന്ന ഉയർന്ന ഗ്രൗണ്ട്​  ക്ലിയറൻസ്​ കാറിന്​ നൽകാൻ വോൾവോ ശ്രദ്ധിച്ചിട്ടുണ്ട്​. 20 ഇഞ്ച്​ അലോയ്​ വീലുകളുടെയും വീൽ ആർച്ചുകളുടെയും ഡിസൈനും മനോഹരമാണ്​.  വശങ്ങളിൽ മാറ്റങ്ങൾക്കൊന്നും കമ്പനി മുതിർന്നിട്ടില്ല. പിൻവശം വരെ എത്തുന്നതാണ്​ ഷോൾഡർ ലൈനുകൾ. പിൻവശത്ത്​ ടെയിൽ ലൈറ്റിലുൾപ്പടെ വലിയ മാറ്റങ്ങൾക്കൊന്നും വോൾവോ മുതിർന്നിട്ടില്ല.

 

Volvo-xc-90

ഇൻറീരിയർ
ആഡംബരം മുഴുവൻ ഉൾക്കൊള്ളിച്ചാണ്​ ഇൻറീരിയറിനെ വോൾവോ അണിയിച്ചൊരുക്കിയിരിക്കുന്നത്​. ലളിതമായും മനോഹരമായും എങ്ങനെ ഇൻറീരിയർ ഡിസൈൻ ചെയ്യാമെന്ന്​ വോൾവോ വാഹനനിർമാതക്കളെ പഠിപ്പിക്കുന്നുണ്ട്​. ഡാഷിൽ വുഡി​​െൻറ സാന്നിധ്യം അവിടവിടയായി ഉണ്ട്​.​ ഇത്​ ഇൻറീരിയറിന്​ ആഡംബരത്തനിമ സമ്മാനിക്കുന്നുണ്ട്​. കാറിനെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന 9 ഇഞ്ച്​ ഡിസ്​പ്ലേയാണ്​ നൽകിയിരിക്കുന്നത്​. മൂന്നാംനിര സീറ്റിലെ ബൂട്ട്​ സ്​പേസ്​ 400 ലിറ്റാറാക്കിയതിലുടെ യാത്രസുഖം ഒന്നുകൂടി മെച്ചപ്പെടുത്താൻ വോൾവോക്ക്​ സാധിച്ചിട്ടുണ്ട്​.

Volvo-xc-90-int

2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ ചാർജഡ്​ എൻജിനാണ്​ കാറി​​െൻറ ഹൃദയം. ഇത്​ 316 എച്ച്​.പി പവറും 295 പൗണ്ട്​ ടോർക്കും നൽകും. എട്ട്​ സ്​പീഡ്​ ഗിയട്രോണിക്​ ട്രാൻസ്​മിഷനാണ്​ നൽകിയിരിക്കുന്നത്​.  ​92 ലക്ഷം മുതലാണ്​ വോൾവോയുടെ പുതിയ കാറി​​െൻറ വില. കാറി​​െൻറ ഹൈബ്രിഡ്​ വകഭേദവും വോൾവോ പുറത്തിറക്കുന്നുണ്ട്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilevolvomalayalam newscrasy carsSUVXC 90
News Summary - Volvo XC90-Hotwheels
Next Story